Loading ...

Home National

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഗുഡ്​ഗാവില്‍ നമസ്​കാര സ്ഥലങ്ങള്‍ക്കുള്ള അനുമതി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഹൈന്ദവസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന്​ ഗുഡ്​ഗാവില്‍ നമസ്​കാര സ്ഥലങ്ങള്‍ക്കുള്ള അനുമതി ജില്ലാ ഭരണകൂടം പിന്‍വലിച്ചു.

 à´µàµ†à´³àµà´³à´¿à´¯à´¾à´´àµà´š പ്രാര്‍ഥനക്കായി അനുമതിയുള്ള 37 സ്ഥലങ്ങളില്‍ എ​ട്ടെണ്ണത്തിന്‍റെ അനുമതിയാണ്​ പിന്‍വലിച്ചത്​.

​ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തില്‍ നമസ്​കാര സ്ഥലങ്ങള്‍ക്ക്​ മുന്നില്‍ പ്രതിഷേധം നടന്ന സാഹചര്യത്തിലാണ്​ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. നമസ്​കാരം പള്ളിയിലോ ഈദ്​ ഗാഹിലോ സ്വകാര്യ സ്ഥലത്തോ നടത്താമെന്ന്​ ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച നമസ്​കാരം നടക്കുന്ന മറ്റിടങ്ങളിലും പ്രതിഷേധമുണ്ടായാല്‍ അനുമതി പിന്‍വിലക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക്​ മുമ്ബ്​ ജുമുഅ നമസ്കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ച 30 പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. വിവിധ ഹൈന്ദവ സംഘടനകളില്‍പ്പെട്ടവരാണ് ജുമുഅ നമസ്കാരം തടസ്സപ്പെടുത്താന്‍ രംഗത്തെത്തിയത്. ഗുരുഗ്രാമിലെ പൊതു സ്ഥലത്ത് നമസ്കരിക്കുന്നത് ചോദ്യം ചെയ്താണ് ഹൈന്ദവ സംഘടനകള്‍ എത്തിയത്.

ഗുരുഗ്രാമിലെ 37 പൊതു ഇടങ്ങളില്‍ വെള്ളിയാഴ്ച നമസ്കാരത്തിനുള്ള സൗകര്യം 2018ല്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് മുതല്‍ നമസ്കാരം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് പതിവായതിനാല്‍ സെക്ടര്‍ 12ല്‍ നമസ്കാരം നടക്കുന്നിടത്ത് വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, 'ജയ് ശ്രീറാം ', 'ദാരത് മാതാ കീ ജയ് ' മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ ഹൈന്ദവ സംഘടന പ്രവര്‍ത്തകര്‍ തടിച്ചു കൂടി. തുടര്‍ന്നാണ് 30 പേരെ കരുതല്‍ തടവിലാക്കിയത്.

"രണ്ട് വര്‍ഷത്തിലേറെയായി ഗുരുഗ്രാമിലെ നിര്‍ദിഷ്ട ഇടങ്ങളില്‍ മുസ്‌ലിമുകള്‍ ജുമുഅ നമസ്കരിക്കുന്നുണ്ട്. അന്നു മുതല്‍ ഇത് തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ക്രമസമാധാന നില തകര്‍ക്കരുതെന്ന് പലവട്ടം ഹൈന്ദവ സംഘടനകളോട് ആവശ്യപ്പെട്ടതാണ്. തുടരെ തുടരെ മുന്നറിയിപ്പ് നല്‍കിയിട്ടും ആവര്‍ത്തിച്ചതോടെയാണ് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ചിലരെ 'കരുതല്‍ തടവിലാക്കിയത് " - ഗുരുഗ്രാം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് അങ്കിത ചൗധരി പറഞ്ഞു

Related News