Loading ...

Home International

ചൈനയിലെ ഹാങ്ഷുവില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു : 30,000 ലധികം സഞ്ചാരികളെ അകത്തിട്ടുപൂട്ടി ഡിസ്‌നിലാന്‍ഡ്

ബീജിംഗ്: ചൈനയില്‍ കൊറോണ നിയന്ത്രണങ്ങള്‍ രൂക്ഷമാക്കിയതിന് തെളിവുകള്‍ പുറത്ത്.ഷാങ്ഹായ് ഡിസ്‌നിലാന്‍ഡിലെത്തിയ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 33863 സഞ്ചാരികളെയാണ് അധികൃതര്‍ പാര്‍ക്കിനകത്തിട്ട് പൂട്ടിയത്.


കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പാര്‍ക്കിനകത്തേക്ക് കയറുന്നതിന് മുന്‍പ് തന്നെ സഞ്ചാരികളോരോത്തരും കൊറോണ പരിശോധന നടത്തേണ്ടതുണ്ട്.ഇതിനിടയിലാണ് ഒരാള്‍ക്ക് കൊറോണ ഉള്ളതായി കണ്ടുപിടിച്ചത്. ചൈനയിലെ ഹാങ്ഷുവില്‍ നിന്നുള്ളയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാര്‍ക്കിലെത്തിയ മുഴുവന്‍ സഞ്ചാരികളെയും പാര്‍ക്കിനകത്തിട്ട് പൂട്ടി പരിശോധന നടത്തുകയായിരുന്നു.

പരിശോധന കഴിഞ്ഞ ദിവസം രാത്രി വരെ നീണ്ടു. പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ഈ സമയമത്രയും ഡിസ്‌നിലാന്‍ഡില്‍ കുടുങ്ങിക്കിടന്നത്. നെഗറ്റീവ് പരിശോധനാഫലം കിട്ടിയാല്‍ മാത്രമേ പാര്‍ക്കില്‍ നിന്ന് പുറത്തുകടക്കാനാവൂ എന്നതിനാല്‍ എല്ലാവരും ക്ഷമയോടെ കാത്തിരുന്നു. നെഗറ്റീവ് ഫലം ലഭിച്ചവര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് 14 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണം എന്നാണ് നിര്‍ദ്ദേശം.തുടര്‍ന്ന് പാര്‍ക്ക് അടുത്ത രണ്ടു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News