Loading ...

Home National

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ കാര്‍ത്തിക ജി നായരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഒന്നാംറാങ്ക്

ഡല്‍ഹി: നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ കാര്‍ത്തിക ജി നായരുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഒന്നാം റാങ്ക്.
സെപ്റ്റംബര്‍ 12 ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ നിന്നാണ് മലയാളികള്‍ക്ക് അഭിമാനമായി കാര്‍ത്തികയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത്.ഡല്‍ഹി, തെലങ്കാന, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഒന്നാം റാങ്ക് പങ്കിട്ടത്. മഹാരാഷ്ട്രയില്‍ നിന്നുള്ള മലയാളിയാണ് കാര്‍ത്തിക. തെലങ്കാനയില്‍ നിന്നുള്ള മൃണാല്‍ കുട്ടേരി, ഡല്‍ഹിയിലെ തന്മയ് ഗുപ്ത എന്നിവരാണ് ഒന്നാം റാങ്കിന് അര്‍ഹരായ മറ്റ് രണ്ട് കുട്ടികള്‍.

Related News