Loading ...

Home National

മുല്ലപ്പെരിയാര്‍; ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രതിഷേധത്തിനൊരുങ്ങുന്നു

ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ത്തണം എന്ന ആവശ്യവുമായി എഐഎഡിഎംകെ പ്രതിഷേധത്തിനൊരുങ്ങുന്നു.


അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ 9 ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഒ.

പനീര്‍ശെല്‍വവും എടപ്പാടി പളനി സ്വാമി എന്നിവര്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട്ടില്‍ വ്യാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രതിഷേധം. തേനി, മധുര, ദിണ്ഡിഗല്‍, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലായിരിക്കും എഐഎഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കുക.

Related News