Loading ...

Home International

ജപ്പാനില്‍ എല്‍ഡിപി വന്‍ ഭൂരിപക്ഷം നിലനിര്‍ത്തി; കിഷിഡ പ്രധാനമന്ത്രിയായി തുടരും

ജപ്പാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രണസഖ്യമായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) വന്‍ ഭൂരിപക്ഷം നിലനിര്‍ത്തി.

കിഷിഡ പ്രധാനമന്ത്രിയായി തുടരും.

പാര്‍ട്ടിയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. 465 സീറ്റുള്ള അധോസഭയില്‍ എല്‍ഡിപി കൊമേറ്റോ സഖ്യം 293 സീറ്റ് നേടി. 233 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. നേരത്തേ സഖ്യത്തിന് 305 സീറ്റുണ്ടായിരുന്നു.

കടുത്ത പോരാട്ടമാണ് കഴിഞ്ഞതെന്നു കിഷിഡ വ്യക്തമാക്കി. ‘പുതിയ ക്യാപിറ്റലിസം’ വഴി സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ലക്ഷ്യമിട്ടുള്ള പുതിയ പ്രതിരോധനയവും കാലാവസ്ഥാമാറ്റത്തിനെതിരെ നടപടികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തവണ 276 സീറ്റുണ്ടായിരുന്ന എല്‍ഡിപിക്ക് ഇത്തവണ 261സീറ്റുകളേ ലഭിച്ചുള്ളൂ.

Related News