Loading ...

Home International

പാക്കിസ്ഥാനിൽ കൊവിഡ് അഞ്ചാം തരംഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് അഞ്ചാം തരംഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.

കുറഞ്ഞ വാക്സിനേഷന്‍ നിരക്ക് തുടരുന്നതിനാലാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇപ്പോഴും വാക്സിന്‍ ലഭ്യമായിട്ടില്ല. രാജ്യത്ത് ആകെ 26 ശതമാനം ആളുകള്‍ മാത്രമാണ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയത്. വാക്സിനേഷന്‍ നിരക്ക് ഇനിയും കൂട്ടുന്നില്ലെങ്കില്‍ രോഗവ്യാപനം ഭീഷണിയായേക്കുമെന്ന് പാക് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതരെ ഉദ്ധരിച്ച്‌ സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ശൈത്യകാലത്തില്‍ പാകിസ്ഥാനിലെ കൊവിഡ് സ്ഥിതി രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇരുപത് ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചവരാണ്. കൊവിഡ് വ്യാപനം തടയുന്നതിന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുക എന്നത് അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Related News