Loading ...

Home Kerala

സ്വര്‍ണക്കടത്ത് കേസ്; എന്‍.ഐ.എ നിലപാടുകളെ തള്ളി ഹൈക്കോടതി

നയതന്ത്ര ബാഗിലൂടെയുളള സ്വര്‍ണക്കളളക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.ഇതോടെ എന്‍.ഐ.എ നിലപാടുകളെ തള്ളിയിരിക്കുകയാണ് ഹൈക്കോടതി.

ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. സ്വര്‍ണക്കടത്തിലെ ലാഭം എതെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി പ്രതികള്‍ ഉപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ ഏതെങ്കിലും വിധത്തിലുളള തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കുറ്റപത്രത്തില്‍ ഇല്ലെന്നും ഹൈക്കോടതി.

യു.എ.പി.എക്ക് വ്യക്തമായ തെളിവുകള്‍ എവിടെയെന്ന് കോടതി ചോദിച്ചു. ഹാജരാക്കിയ രേഖകള്‍ വെച്ച്‌ തീവ്രവാദക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചറിഞ്ഞു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്.സ്വര്‍ണക്കളളക്കടത്ത് രാജ്യത്തിന്‍റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്ബത്തിക തീവ്രവാദമെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.

Related News