Loading ...

Home Kerala

ശക്തമായ മഴ; കോഴിക്കോട്ട് രണ്ടിടത്ത് മലയിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടോ എന്ന് ആശങ്ക.

കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്.

അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വളരെ ചെറിയ സമയം കൊണ്ട് വലിയ തോതില്‍ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗണ്‍ മുങ്ങുന്ന അവസ്ഥയുണ്ടായത്. നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് അടിവാരം ടൗണിലേക്ക് വലിയ തോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് വിവരങ്ങള്‍. നിലവില്‍ അടിവാരം ടൗണില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്.

Related News