Loading ...

Home International

കാ​ബൂ​ള്‍ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ സ്ഫോ​ട​ന​വും വെ​ടി​വ​യ്പും; 19 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ളി​ല്‍ സൈ​നി​ക ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ര​ട്ട സ്ഫോ​ട​ന​വും വെ​ടി​വ​യ്പും.
ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ആ​ശു​പ​ത്രി​യാ​യ സ​ര്‍​ദാ​ര്‍ മു​ഹ​മ്മ​ദ് ദൗ​ദ് ഖാ​ന്‍ സ​മീ​പ​മാ​ണ് സ്ഫോ‌​ട​ന​മു​ണ്ടാ​യ​ത്. 19 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യും നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണ് വി​വ​രം.

സ്‌​ഫോ​ട​ന​ത്തി​ന്‌ ശേ​ഷം സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന്‌ വെ​ടി​യൊ​ച്ച​ക​ളും കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ദ്ധ​രി​ച്ച്‌ അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്‌ ചെ​യ്‌​തു.​ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രാ​ണ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സ്ഥ​ല​ത്ത് സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ച​താ​യി താ​ലി​ബാ​ന്‍ വ​ക്താ​ക്ക​ള്‍ അ​റി​യി​ച്ചു.

Related News