Loading ...

Home National

ചൈനീസ് പടക്കങ്ങള്‍ ബഹിഷ്‌കരിച്ച്‌ ഇന്ത്യയിലെ വിതരണക്കാര്‍; ചൈനയ്ക്ക് 50,000 കോടി രൂപയുടെ നഷ്ടം

ചൈനയുമായുള്ള ഇന്ത്യയുടെ ശീതയുദ്ധം ബിസിനസ് രംഗത്തേക്കും വ്യാപിക്കുന്നു. ഇക്കുറി ദീപാവലി'ആത്മനിര്‍ഭര്‍' ആക്കുന്നതിന്‍റെ ഭാഗമായി ചൈനയില്‍ നിന്നുള്ള പടക്കങ്ങള്‍ വാങ്ങേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു.ഇതുവഴി ചൈനയ്ക്ക് നഷ്ടമാകുന്നത് 50,000 കോടി രൂപയുടെ വരുമാനം.

ദീപാവലിയോടനുബന്ധിച്ച്‌ ചൈനയില്‍ നിന്നുള്ള പടക്കങ്ങള്‍ വാങ്ങേണ്ടെന്ന് ഇന്ത്യയിലെ 20ഓളം നഗരങ്ങളിലെ വിതരണച്ചന്തകള്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം ഈ ദീപാവലിയ്ക്കും അടുത്ത ദിവസങ്ങളില്‍ വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങളിലും ചൈനയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിടുകയെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐടി) സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. ചൈനയിലെ പടക്ക കയറ്റുമതി കമ്ബനികള്‍ക്ക് 50,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് സിഎ ഐടി കണക്കുകള്‍ പറയുന്നു.

പടക്കങ്ങള്‍ക്ക് പുറമെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള മറ്റ് ഉല്‍പന്നങ്ങളും ചൈനയില്‍ നിന്നും വാങ്ങേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍തോതില്‍ ഡിമാന്‍റ് കൂടാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സമ്ബദ്ഘടനയില്‍ ദീപാവലിയോടനുബന്ധിച്ച്‌ ഉപഭോക്താക്കള്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപ ചെലവ് ചെയ്യാറുണ്ട്. ഇതത്രയും ഇന്ത്യയിലെ തന്നെ കച്ചവടക്കാര്‍ക്കും ഉല്‍പാദകര്‍ക്കും ലഭിയ്ക്കും. അഞ്ച് മാസം നീളുന്ന ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ ഉണരുന്നതോടൊപ്പം ഇന്ത്യയുടെ ബിസിനസ് രംഗവും 'ആത്മനിര്‍ഭര്‍' വികാരത്തോടെ ഉണര്‍ന്നെണീക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതോടെ കോവിഡാനന്തര ബിസിനസ് മാന്ദ്യത്തില്‍ നിന്നും കരകയറാനുമായേക്കും.

മുന്‍ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ചൈനയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സിഎഐടി ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളും ഇക്കുറി ചൈനയുടെ ഉല്‍പന്നങ്ങളോട് താല്‍പര്യം കാട്ടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പടക്കങ്ങളും മറ്റ് ഉത്സവസാധനങ്ങളും വിതരണം ചെയ്യുന്ന ഇന്ത്യയിലെ 20 വിതരണക്കാരുടെ നഗരങ്ങള്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടില്ല. ദല്‍ഹി, അഹമ്മദാബാദ്, മുംബൈ, നാഗ്പൂര്‍, ജയ്പൂര്‍, ലഖ്‌നോ, ചണ്ഡീഗഡ്, റായ്പൂര്‍, ഭൂവനേശ്വര്‍, കൊല്‍ക്കൊത്ത, റാഞ്ചി, ഗുവാഹത്തി, പാറ്റ്‌ന, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മധുരൈ, പോണ്ടിച്ചേരി, ഭോപ്പാല്‍, ജമ്മു എന്നീ നഗരങ്ങളാണ് ചൈനീസ് പടക്കങ്ങള്‍ ബഹിഷ്‌കരിച്ചത്.

രാഖി മുതല്‍ പുതുവര്‍ഷം വരെയുള്ള അഞ്ച് മാസത്തെ ഉത്സവകാലത്ത് സാധാരണ ചൈനയില്‍ നിന്നും 70000 കോടി രൂപയുടെ സാധനങ്ങളാണ് ഇന്ത്യയിലെ വിതരണക്കാര്‍ ഇറക്കുമതി ചെയ്യുന്നത്. ഇക്കുറി രാഖി ഉത്സവത്തിന് മാത്രം 5,000 കോടി രൂപയുടെ നഷ്ടം ചൈനയ്ക്കുണ്ടായി. ഗണേഷ് ചതുര്‍ത്ഥിക്ക് 500 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ദീപാവലിയ്ക്ക് ഇന്ത്യയിലെ വിതരണക്കാര്‍ മാത്രമല്ല, സാധാരണ ഉപഭോക്താക്കളും ചൈനയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചേക്കും.


Related News