Loading ...

Home International

കൊറോണ; ദക്ഷിണ പസഫിക് രാഷ്‌ട്രമായ ടോംഗയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു, അതീവ ജാഗ്രതയില്‍ രാജ്യം

നകു അലോഫ: കൊറോണ വൈറസിന്റെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന രാജ്യത്തും രോഗം സ്ഥിരീകരിച്ചു. ദക്ഷിണ പസഫിക് ദ്വീപ് രാഷ്‌ട്രമായ ടോംഗയിലാണ് കഴിഞ്ഞ ദിവസം ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് അധികൃതര്‍. ന്യൂസിലന്‍ഡില്‍ നിന്നുമെത്തിയ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ടോംഗ പ്രധാനമന്ത്രി പൊഹിവ ട്യൂനോറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരച്ചിട്ടുണ്ടെന്നും വിമാനം കയറുമ്ബോള്‍ നെഗറ്റീവ് ആയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ വിമാനത്തിലുള്ളവര്‍ ക്വാറന്റീനില്‍ പോകണമെന്ന് അധികാരികള്‍ പറഞ്ഞു.

ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 86 ശതമാനം പേരും ആദ്യ ഡോസും 62 ശതമാനം പേര്‍ രണ്ടാം ഡോസും കൊറോണ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് വാക്‌സിനേഷനും കൂടിയിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.


Related News