Loading ...

Home National

നവംബര്‍ 26 വരെ കേന്ദ്രസര്‍ക്കാറിന് സമയമുണ്ട് ; വീണ്ടും മുന്നറിയിപ്പുമായി കര്‍ഷക നേതാവ്

ന്യൂഡല്‍ഹി: രാജ്യത്തെ വിവാദമാ‍യ കര്‍ഷക നി‍യമങ്ങള്‍ നവംബര്‍ 26 നുള്ളില്‍ പിന്‍വലിച്ചിലെങ്കില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ പ്രക്ഷോഭം ഉയരുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികാ‍യത്.

കര്‍ഷക സമരം തുടങ്ങി ​ ഒരു വര്‍ഷം തികയുന്നതിന്‍റെ ഭാഗമായാണ്​ ടികായത്തിന്‍റെ താക്കീത്​.

‘നവംബര്‍ 26 വരെ കേന്ദ്രസര്‍ക്കാറിന് സമ‍യമുണ്ട്. നവംബര്‍ 27 മുതല്‍ പ്രക്ഷോഭം തുടരുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ അവരുടെ ട്രാക്ടറുകളില്‍ എത്തിച്ചേരും. സമരം ശക്തിപ്പെടുത്തുകയും ഉറച്ച കോട്ട നിര്‍മിക്കുകയും ചെയ്യും’ – ടികായത് ട്വിറ്ററില്‍ കുറിച്ചു.

രണ്ടുദിവസത്തിനിടെ ടികായത്​ കേന്ദ്രത്തിന്​ നല്‍കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത് .ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളെ ബലം പ്രയോഗിച്ച്‌ നീക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ടികായത് താക്കീത് നല്‍കിയിരുന്നു .

ബലം പ്രയോഗിച്ച്‌ കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകളെല്ലാം ധാന്യച്ചന്തകളാക്കുമെന്നും, ടെന്‍റുകള്‍ പെളിച്ചു നീക്കിയാല്‍ പൊലീസ് സ്റ്റേഷനുകളും ജില്ലാ മജിസ്ട്രേറ്റ് ഓഫിസുകളും സമര കേന്ദ്രങ്ങളാക്കി മാറ്റുമെന്നുമായിരുന്നു ടികായത്തിന്‍റെ താക്കീത്.

ഡല്‍ഹി അതിര്‍ത്തികളായ ഗാസിപുര്‍, ടിക്​രി, സിംഘു അതിര്‍ത്തികളില്‍ ഒരു വര്‍ഷ​ത്തോളമായി കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുന്നുണ്ട്​. കേന്ദ്രത്തിന്‍റെ വിവാദമായ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്നാണ്​ കര്‍ഷകര്‍ മുന്നോട്ടു വെക്കുന്ന ആവശ്യം .


Related News