Loading ...

Home International

ആഫ്രിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ ഇസ്രയേല്‍ പദ്ധതി

പതിനായിരക്കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ ഇസ്രയേല്‍ പദ്ധതി ആരംഭിച്ചു. ഏപ്രിലിനകം  à´ªàµ‚ര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശത്തോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പദ്ധതി ആരംഭിക്കുന്നതായി അറിയിച്ചത്.ഇസ്രയേലില്‍ കടന്നിട്ടുള്ള 38000 വരുന്ന സുഡാനികള്‍ എറിട്രിയന്മാര്‍ എന്നിവരെയാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ഓരോരുത്തര്‍ക്കും ഒരു വിമാന ടിക്കറ്റും 3500 ഡോളറും നല്‍കും മാര്‍ച്ച് 31ന് ശേഷം തുടരുന്നവരെ അറസ്റ്റ് ചെയ്യും. തെക്കന്‍പ്രവിശ്യ മരുഭൂമിയില്‍ പകല്‍ ജോലിക്കായി പുറത്തുപോകാന്‍ അനുവദിച്ച് 1200 പേരെ താമസിപ്പിച്ചിട്ടുള്ള ഹോളട്ട് എന്നകേന്ദ്രവും അടച്ചുപൂട്ടുകയാണ്. ഇവിടെ ഇപ്പോള്‍ 970 പേരുണ്ട്. നവംബറില്‍ കാബിനറ്റ് പാസാക്കിയ പദ്ധതി യുഎന്‍ അഭയാര്‍ഥി ഏജന്‍സി അനുമതിക്കായി അയച്ചിരുന്നതാണ്. എന്നാല്‍ പദ്ധതി അന്യായമാണെന്നും ഇസ്രയേലി ഗവണ്‍മെന്റെ് തങ്ങളെ കച്ചവടം ചെയ്യുകയാണെന്നും കുടിയേറ്റക്കാര്‍ ആരോപിക്കുന്നു. പ്രശ്‌നം സംഘര്‍ഷ ഭരിതമാകുമെന്ന സൂചനയുമുണ്ട്.

Related News