Loading ...

Home Gulf

ട്രക്കുകള്‍ക്ക് തുറമുഖങ്ങളിലേക്ക് പ്രവേശിക്കാന്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി സൗദി

ജിദ്ദ ∙ സൗദി അറേബ്യയില്‍ ട്രക്കുകള്‍ക്ക് തുറമുഖങ്ങളിലേക്ക് പ്രവേശിക്കാന്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി .ആദ്യ ഘട്ടത്തില്‍ ജിദ്ദ തുറമുഖത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഫസഹ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് അപ്പോയിന്‍മെന്റ് എടുക്കേണ്ടത്.

ജനറല്‍ പോര്‍ട്ട്‌സ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയില്‍ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിന്റെ സ്ഥാനം വര്‍ധിപ്പിക്കുന്നതിനും സേവന നിലവാരം ഉയര്‍ത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.

ട്രക്കുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, , അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ തുറമുഖത്തിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുക, തുറമുഖ മേഖലയ്ക്ക് ചുറ്റുമുള്ള ഗതാഗത കുരുക്ക് കുറയ്ക്കുക, തുറമുഖത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും നിലനിറുത്തുക തുടങ്ങിയവയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. അതെ സമയം തുറമുഖ അതോറിറ്റിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പെര്‍മിറ്റെടുക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി ലഭിക്കുക.

Related News