Loading ...

Home International

ഗ്ലാസ്​ഗോ ഉച്ചകോടിക്ക്​ തുടക്കം

ഗ്ലാസ്​ഗോ: അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ്​ ആയി പരിമിതപ്പെടുത്താനും കാലാവസ്​ഥ വ്യതിയാനം ചെറുക്കാനുമുള്ള നടപടികള്‍ തേടി 26ാം യു.എന്‍ കാലാവസ്​ഥ ഉച്ചകോടിക്ക്​ സ്​കോട്​ലന്‍ഡിലെ ഗ്ലാസ്​ഗോയില്‍ തുടക്കം. നവംബര്‍ 12 നാണ്​ ഉച്ചകോടി സമാപിക്കുന്നത്​.

പാരീസ്​ ഉടമ്പടി അടക്കം മുന്‍ ഉച്ചകോടികളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഓരോ രാജ്യങ്ങളും സ്വീകരിച്ച നടപടികള്‍ ഗ്ലാസ്​ഗോ ഉച്ചകോടി ചര്‍ച്ചചെയ്യും. പാരിസ്​ ഉടമ്പടിയിലെ നിര്‍ദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികള്‍ ഇത്തവണ സ്വീകരിച്ചേക്കും. 2050 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കുമെന്ന്​ 50 ലേറെ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്​തിട്ടുണ്ട്​. നവംബര്‍ 12 വരെയാണ്​ ഉ​ച്ചകോടി.

കാലാവസ്​ഥ വ്യതിയാനത്തിന്​ പരിഹാരം കാണാന്‍ ഏറ്റവും മികച്ച അവസരമാണ്​ ഉച്ചകോടിയിലൂടെ കൈവന്നിരിക്കുന്നതെന്നും പരിഹാരമാര്‍ഗം നമ്മുടെ കൈകളിലാണെന്നും​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ പറഞ്ഞു.

കല്‍ക്കരി ഇന്ധന ഉപയോഗം 2024 ഓടെ പൂര്‍ണമായി നിര്‍ത്താനാണ്​ ബ്രിട്ടന്റെ  തീരുമാനം. 2050 ഓടെ കാര്‍ബണ്‍ വാതകം പുറന്തള്ളുന്നത്​ പൂജ്യമായി കുറക്കാന്‍ ലോകത്തിലെ സമ്പദ്​ രാജ്യങ്ങള്‍ കഴിവിന്റെ  പരമാവധി കാര്യങ്ങള്‍ ചെയ്യണമെന്നും ബോറിസ്​ ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

Related News