Loading ...

Home Gulf

കൊവിഡ് കാലത്ത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച്‌ യു എ ഇ

അബുദാബി : രാജ്യത്തെ മുന്‍നിര തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചു.

കൊവിഡ് കാലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ പകരം വയ്‌ക്കാനില്ലാത്ത സേവനം കണക്കിലെടുത്താണ് പുതിയ നടപടി. കൊവിഡ് രക്ഷാപ്രവര്‍ത്തനത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തെയും ജനങ്ങളുടെ ജീവന് വേണ്ടി സ്വന്തം ജീവന്‍ മറന്ന് പരിശ്രമിച്ചവരെയുമാണ് പത്ത് വര്‍ഷത്തെ വിസയ്‌ക്ക് പരിഗണിക്കുന്നത്. ഇതിന് മുമ്ബ് ഡോക്‌ടമാര്‍ക്കെല്ലാം യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസയ്‌ക്കുള്ള അനുമതി നല്‍കിയിരുന്നു. smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെ തൊഴിലാളികള്‍ക്ക് വിസയ്‌ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വകുപ്പുകള്‍ അപേക്ഷകള്‍ പരിശോധിച്ച്‌ യോഗ്യതയുള്ളവര്‍ക്ക് മാത്രമായിരിക്കും വിസ നല്‍കുക.

Related News