Loading ...

Home Business

പ്രതിക്ഷേധം ഉയര്‍ന്നതോടെഎസ്ബിഐ മിനിമം ബാലന്‍സ് കുറക്കുന്നു

മുംബൈ: കൊള്ളക്കെതിരെ വ്യാപകപ്രതിക്ഷേധം ഉയര്‍ന്നതോടെഎസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് 1000 രൂപ ആക്കിയേക്കും. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി പുനഃപരിശോധിക്കാന്‍ ഒരുങ്ങുകയാണ്.

മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നായിരുന്നു ബാങ്കിന്റെ നിര്‍ദ്ദേശം. ഇത് മൂന്നുമാസ കാലാവധിയുമാക്കിയേക്കും.ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് എസ്ബിഐ സ്വീകരിച്ചു പോരുന്നതെന്ന് വ്യാപക പ്രതിഷേധം ഉണ്ടായതോടെ സര്‍ക്കാരും ഇടപെട്ടു. ഇതിന് പിന്നാലെയാണ് മിനിമം ബാലന്‍സ് പരിധി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപ എസ്ബിഐ പിഴ ഈടാക്കിയത് സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്.

 à´ªàµà´°à´¤à´¿à´·àµ‡à´§à´‚ വ്യാപകമായപ്പോള്‍ മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു. 25 രൂപ മുതല്‍ 100 രൂപവരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് 20 രൂപ മുതല്‍ 50 രൂപവരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.

Related News