Loading ...

Home Kerala

മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരായ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരായ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കി.

തുറമുഖവകുപ്പ് ഡയറക്ടര്‍ ആയിരിക്കേ, ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നു എന്ന ആരോപണത്തില്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് ഫയല്‍ ചെയ്ത എഫ്‌ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്.

വിജിലന്‍സ് കേസിനെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തുറമുഖവകുപ്പ് ഡയറക്ടര്‍ ആയിരിക്കേ, ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നു എന്ന ആരോപണത്തില്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് ഫയല്‍ ചെയ്ത എഫ്‌ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു.

ജേക്കബ് തോമസിനെതിരായ അഴിമതിക്കേസ്

ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടര്‍ ആയിരിക്കേ, അഴിമതി നടത്തി എന്നതാണ് വിജിലന്‍സ് ആരോപണം. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ടുകോടി രൂപ അനുവദിച്ച സ്ഥാനത്ത് 19 കോടി രൂപ ചെലവഴിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. നേരത്തെ ഹൈക്കോടതി തള്ളിയ ആരോപണത്തില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നതായിരുന്നു ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ വാദമാണ് ഹൈക്കോടതി ശരിവെച്ചത്.

ജേക്കബ് തോമസ് സസ്‌പെന്‍ഷനില്‍ പോയ സമയത്താണ്, അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് ഹൈക്കോടതി റദ്ദാക്കിയതോടെ, ജേക്കബ് തോമസിനെതിരെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം പൂര്‍ണമായി മാറിയിരിക്കുകയാണ്.


Related News