Loading ...

Home National

അതിശൈത്യം; യുപിയില്‍ 5 മരണം

മുസാഫര്‍നഗര്‍  :

മുസാഫര്‍നഗറിലെ ഷാമ്ലി ജില്ലയില്‍ അതിശൈത്യം മൂലം നാലുപേര്‍ മരിച്ചു. ഖേരതി (70), കുല്‍ദീപ് (40), ബുദ്ധ് സിങ് സൈനി (50), പാപന്‍ (48) എന്നിവരാണ് മരിച്ചത്. ജില്ലയില്‍, മിറണ്‍പൂര്‍, ജസന്ത്, ബിഹാരിഘര്‍, ഷാംലി റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് മരണം ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മുസാഫര്‍നഗറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത്.

Related News