Loading ...

Home International

ഇറ്റലിയില്‍ ജി20 ഉച്ചകോടി; കാലാവസ്​ഥ വ്യതിയാനം മുഖ്യ ചര്‍ച്ച

റോം: ഈ മാസം 30നും 31നും ഇറ്റലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈന, റഷ്യ നേതാക്കള്‍ പ​ങ്കെടുക്കില്ല.

ചൈനയെ പ്രതിനിധീകരിച്ച്‌​ വിദേശകാര്യ മന്ത്രി വാങ്​ യി സമ്മേളനത്തിനെത്തും.

നയത​ന്ത്രപ്രശ്​നങ്ങള്‍ മൂലം തുര്‍ക്കിയും സമ്മേളനത്തിനില്ല. കാലാവസ്​ഥ വ്യതിയാനമാണ്​ ഉച്ചകോടിയിലെ മുഖ്യ വിഷയം. യു.എസ്​, ആസ്​ട്രേലിയ, ഫ്രാന്‍സ്​ എന്നീ രാജ്യങ്ങള്‍ പ​ങ്കെടുക്കും. അന്തര്‍വാഹിനി കരാറില്‍ നിന്ന്​ ആസ്​ട്രേലിയ പിന്മാറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്​നങ്ങള്‍ക്കു ശേഷം ആദ്യമായാണ്​ ഫ്രാന്‍സും ആസ്​ട്രേലിയയും യു.എസും ഒരു വേദിയില്‍ ഒന്നിക്കുന്നത്​.

ആഗോളതാപനം തടയാന്‍ ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ 10,000 കോടി ഡോളര്‍ നല്‍കുമെന്ന ജി20 രാജ്യങ്ങളുടെ വാഗ്​ദാനം പാലിക്കണമെന്നാണ്​ യു.എന്നി​െന്‍റ ആവശ്യം.

കാലാവസ്​ഥ വ്യതിയാനത്തിനു കാരണമായ കാര്‍ബണ്‍ വാതകങ്ങള്‍പുറന്തള്ളുന്നതി​െന്‍റ 80 ശതമാനം ഉത്തരവാദിത്തവും ജി20 അംഗങ്ങള്‍ക്കാണ്​.

Related News