Loading ...

Home Kerala

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം തന്നെ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 
പറഞ്ഞു.സ്‌കൂളുകള്‍ ആദ്യ ആഴ്ചകളില്‍ ലളിതമായ തരത്തിലുള്ള ക്ലാസുകള്‍ മാത്രമായിരിക്കും സംഘടിപ്പിക്കുക.

പല അധ്യാപകരും ഇനിയും വാക്‌സിന്‍ എടുത്തിട്ടില്ലെന്നും അത്തരത്തില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളുകളില്‍ ക്ലാസ് എടുക്കുവാന്‍ വരണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധ്യാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്ന് മുതല്‍ തുടങ്ങുന്നത്.നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്.

Related News