Loading ...

Home Gulf

കൃത്രിമ മഴയ്ക്ക് ക്ലൗഡ് സീഡിംഗിന് ഡ്രോണ്‍ ഉപയോഗപ്പെടുത്താനൊരുങ്ങി യുഎഇ

ദുബായ്: കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ്ങിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കാനൊരുങ്ങി യുഎഇ.

മഴമേഘങ്ങളെ കൃത്യമായി തിരിച്ചറിയാനും രാസമിശ്രിതങ്ങള്‍ വിതറാനും ഇവയ്ക്കു കഴിയുമെന്നാണ് കണ്ടെത്തല്‍.

നിലവില്‍ വിമാനങ്ങളിലാണ് രാസ മിശ്രിതങ്ങള്‍ വിതറുന്നത്. ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും കുറയ്ക്കാന്‍ പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. യുഎസിലെ കൊളറാഡോ സര്‍വകലാശാലയുമായി സഹകരിച്ചു നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതോടെയാണ് പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച്‌ യുഎഇ ചിന്തിക്കുന്നത്. 3 ഡ്രോണുകളാണ് ക്ലൗഡ് സീഡിങ്ങിനായി വിനിയോഗിച്ചത്. ഇതില്‍ 2 എണ്ണത്തില്‍ മേഘങ്ങളെ കണ്ടെത്താനും മഴയുടെ സാധ്യതകള്‍ പരിശോധിക്കാനുമുള്ള ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്.

Related News