Loading ...

Home USA

കൊറോണ വാക്‌സിന്‍ നിയമം അടിച്ചേല്‍പ്പിക്കരുത് ; ബൈഡനെതിരെ കേസുമായി 12 സംസ്ഥാനങ്ങള്‍

വാഷിംഗ്ടണ്‍: കൊറോണ വാക്‌സിന്‍ നിയമം അടിച്ചേല്‍പ്പിക്കുന്നതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ കേസ്.

അലാസ്‌ക, അര്‍ക്കാന്‍സാസ്, ലോവ, മിസൗറി, മോണ്ടാന, നബ്രാസ്‌ക, ന്യൂ ഹാംഷെയര്‍, നോര്‍ത്ത് ഡാക്കോട്ട, സൗത്ത് ഡാക്കോട്ട, വോമിംഗ് എന്നീ സംസ്ഥാനങ്ങളുടെ അറ്റോര്‍ണി ജനറല്‍മാരാണ് സംയുക്തമായി കേസ് നല്‍കിയിരിക്കുന്നത്. മൂന്ന് കോടതികളിലായിട്ടാണ് കേസ്് നല്‍കിയിരിക്കുന്നത്.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിനെടുത്തിരിക്കണമെന്ന നിയമത്തിനെതിരെയാണ് സംസ്ഥാനങ്ങള്‍ രംഗത്ത് വന്നത്. അമേരിക്കന്‍ ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണ് ബൈഡന്‍ നിര്‍ബന്ധ ബുദ്ധിയാല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

നിലവിലെ ജോലി സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കാന്‍ മാത്രമേ ഇത്തരം കേന്ദ്രനിയമങ്ങള്‍കൊണ്ട് സാധിക്കൂ. ഇത് തികച്ചും ഭരണഘടനാ ലംഘനമാണ്. അതാത് ഭരണകൂടങ്ങള്‍ക്ക് സമയം നല്‍കണം. അത് സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിക്കുന്നതാണ് നല്ലതെന്നും ഭരണകര്‍ത്താക്കള്‍ പറയുന്നത്.

Related News