Loading ...

Home International

പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; സ്വര്‍ണവും പണവും കവര്‍ന്നു


ഇസ്ലാമാബാദ് : പാകിസ്താനില്‍ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രം തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു.

സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലുള്ള ഹനുമാന്‍ ദേവി മാതാ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം ക്ഷേത്രത്തിന്റെ മേല്‍ക്കൂര വഴി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഓഫീസ് മുറിയും ശ്രീകോവിലും പ്രതികള്‍ കുത്തിത്തുറന്നു. വിഗ്രഹത്തില്‍ ചാര്‍ത്തിയതും, ഓഫീസ് റൂമില്‍ സൂക്ഷിച്ചതുമായ സ്വര്‍ണവും ഭണ്ഡാരത്തിലെ പണവുമാണ് മോഷണം പോയത്. പ്രദേശവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാകിസ്താന്‍ പീനല്‍ കോഡിലെ 295ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഇതിന് മുന്‍പും ക്ഷേത്രത്തില്‍ സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഈ വര്‍ഷം ജനുവരിയിലും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.

Related News