Loading ...

Home International

ലോകം നേരിടുന്ന വെല്ലുവിളികൾ ചര്‍ച്ചചെയ്ത് മാര്‍പാപ്പയും ബൈഡനും

വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രാന്‍സിസ് മാര്‍പാപ്പയും  à´•àµà´Ÿà´¿à´•àµà´•à´¾à´´àµà´š നടത്തി.കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ലോകം നേരിടുന്ന വന്‍ വെല്ലുവിളിയില്‍ എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്‍്റെ ആവശ്യം ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റായ ശേഷം ആദ്യമായി മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തിയ ബൈഡനും ഭാര്യ ജില്ലിനും ഊഷ്മള സ്വീകരണം ലഭിച്ചു.ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയും യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച 75 മിനിറ്റ് നീണ്ടു. അതിനുശേഷം ബൈഡന്‍്റെ ഭാര്യ ജില്ലും മറ്റും ചേര്‍ന്ന ഫോട്ടോ സെഷനില്‍ 15 മിനിറ്റ് കൂടി മാര്‍പാപ്പ ചെലവഴിച്ചു. ഇതാദ്യമാണ് ഒരു രാഷ്ട്രത്തലവനുമായി മാര്‍പാപ്പ ഇത്രയേറെ സമയം കൂടിക്കാഴ്ച നടത്തുന്നത്.ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗവിവാഹത്തിനും അനുകൂലമായ നിലപാടിന്‍്റെ പേരില്‍ യുഎസിലെ à´šà´¿à´² മെത്രാന്മാര്‍ ബൈഡനെതിരാണ്. കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കണമെന്ന് വാദിക്കുന്നവരുണ്ട്. ഗര്‍ഭഛിദ്ര വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്ന് ബൈഡന്‍ പറഞ്ഞു. കുര്‍ബാന സ്വീകരിക്കുന്നത് തുടരണമെന്ന് മാര്‍പാപ്പ പറഞ്ഞതായും അറിയിച്ചു.

Related News