Loading ...

Home Kerala

വ​ന​ത്തി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍; ആ​ദി​വാ​സി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ ത​ക​ര്‍ന്നു

കാ​ട്ടാ​ക്ക​ട: തു​ട​ര്‍ച്ച​യാ​യ മ​ഴ​യും വ​ന​ത്തി​ലെ ഉ​രു​ള്‍പൊ​ട്ട​ലും മൂ​ലം ആ​ദി​വാ​സി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ ത​ക​ര്‍ന്ന് ത​രി​പ്പ​ണ​മാ​യി. മി​ക്ക ആ​ദി​വാ​സി കോ​ള​നി​ക​ളും ഒ​റ്റ​പ്പെ​ട്ടു. ജീ​പ്പ് യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​ണ്.

അ​രി​യാ​വി​ള ആ​ദി​വാ​സി ഊ​രി​ലേ​ക്ക്​ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ന്​ വേ​ണ്ടി ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ 14.5 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ര്‍മി​ച്ച പാ​ല​മാ​ണ് ത​ക​ര്‍ന്ന​ത്. അ​ഗ​സ്ത്യ​വ​ന​ത്തി​ല്‍ കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് നി​ര്‍മി​ച്ച​വ​യാ​ണി​വ.

റോ​ഡി​ല്‍ പേ​രി​നു​പോ​ലും ടാ​ര്‍ കാ​ണാ​നി​ല്ല. വ​നം വ​കു​പ്പും ട്രൈ​ബ​ല്‍ വ​കു​പ്പും വ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങനാളെക്കു​റി​ച്ച്‌ പു​റം​ലോ​കം അ​റി​യാ​റി​ല്ല. അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​റു​മി​ല്ല. ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ആ​ദി​വാ​സി​ക​ള്‍ പോ​രാ​യ്മ​ക​ള്‍ പു​റ​ത്ത്പ​റ​യാ​റു​മി​ല്ല.

മി​ക്ക സെ​റ്റി​ല്‍മെന്‍റി​ലേ​ക്കു​മു​ള്ള യാ​ത്ര വ​ള​രെ​യേ​റെ ദു​രി​ത​പൂ​ര്‍ണ​മാ​ണ്. ചെ​ങ്കു​ത്താ​യ ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​ങ്ങ​ളു​മു​ള്ള റോ​ഡി​ല്‍ മ​ല​വെ​ള്ള​ത്തി‍െന്‍റ കു​ത്തൊ​ഴു​ക്കും കൂ​ടി​യാ​യ​പ്പോ​ള്‍ യാ​ത്ര ക​ടു​പ്പ​മേ​റി. റോ​ഡി‍െന്‍റ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി നേ​താ​ക്ക​ള്‍ കു​റ്റി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടും ഗു​ണ​മു​ണ്ടാ​യി​ല്ല.

റോ​ഡി‍െന്‍റ ശോ​ച്യാ​വ​സ്ഥ കാ​ര​ണം ആ​ദി​വാ​സി​ക​ള്‍ക്ക് പു​റം​നാ​ട്ടി​ലെ​ത്താ​നാ​കു​ന്നി​ല്ല. പ​ല സെ​റ്റി​ല്‍മെന്‍റു​ക​ളി​ലേ​യും ആ​ദി​വാ​സി​ക​ള്‍ വ​ന​വി​ഭ​വ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഓ​ട്ടോ​െ​യ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ഓ​ട്ടോ സ​ര്‍വി​സി​ല്ല. വ​ന​ത്തി​ലേ​ക്ക്​ പോ​കു​ന്ന ഓ​ട്ടോ​ക​ള്‍ പ​തി​വാ​യി വ​ര്‍ക്ക് ഷോ​പ്പി​ലാ​കു​ന്ന​ത് കാ​ര​ണ​മാ​ണ് ഓ​ട്ടം പോ​കാ​ത്ത​തെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു. ഇ​തി​നി​ടെ ആ​ദി​വാ​സി​ക​ള്‍ കാ​ട്ടു​ക​ല്ലു​ക​ളും ക​മ്ബു​ക​ളും ഉ​പ​യോ​ഗി​ച്ച്‌ റോ​ഡു​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.

Related News