Loading ...

Home International

അട്ടിമറിയെ വിമര്‍ശിച്ച ആറ്‌ നയതന്ത്രജ്ഞരെ സുഡാന്‍ സൈന്യം പുറത്താക്കി

കെയ്‌റോ: സൈനിക അട്ടിമറിയെ വിമര്‍ശിച്ച ആറ്‌ നയതന്ത്രജ്ഞരെ പുറത്താക്കി സുഡാന്‍ സൈന്യം. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്‌ എന്നിവിടങ്ങളിലേക്കുള്ള ദൂതന്മാരെ ഉള്‍പ്പെടെ പുറത്താക്കി. ഖത്തര്‍, ചൈന, യുഎന്‍ സ്ഥാനപതികളെയും പുറത്താക്കിയതായി അട്ടിമറിക്ക്‌ നേതൃത്വം നല്‍കിയ ജന. അബ്ദേല്‍ ഫത്താ ബുര്‍ഹാന്‍ അറിയിച്ചു. അട്ടിമറിയെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്കിന്‌ പിന്തുണ പ്രഖ്യാപിച്ചവരാണ്‌ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥര്‍. അട്ടിമറിയെ അപലപിച്ച്‌ സുഡാനു പുറത്തുള്ള 30 നയതന്ത്ര ഉദ്യോഗസ്ഥര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അദ്‌ലാന്‍ ഇബ്രാഹിമിനെയും ബുര്‍ഹാന്‍ പുറത്താക്കി. ബുധനാഴ്ചമുതല്‍ ഖാര്‍ത്തൂം അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു.ശനിയാഴ്ചവരെ സര്‍വീസ്‌ ഉണ്ടാകില്ലെന്ന്‌ വ്യോമയാന അതോറിറ്റി മുമ്ബ്‌ അറിയിച്ചിരുന്നു. രാജ്യത്ത്‌ ജനകീയ പ്രതിഷേധം തുടരുകയാണ്.

Related News