Loading ...

Home Kerala

സ്കൂള്‍ ബസുകള്‍ പലതും സര്‍വീസ് നടത്തില്ല; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്, വിദ്യാര്‍ഥികള്‍ക്ക് യാത്രാ പ്രശ്നം

സ്കൂള്‍ തുറക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഭൂരിഭാഗം സ്കൂള്‍ ബസുകളും സര്‍വ്വീസ് നടത്തില്ല. സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഥികള്‍ വലിയ യാത്രാ പ്രശ്നം അനുഭവിക്കാണ് സാധ്യത. രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിയിട്ട ബസുകളുടെ ബാറ്ററി മാറ്റണം, ഇന്‍ഷൂര്‍ അടക്കണം, മറ്റ് അറ്റക്കുറ്റ പണി നടത്തണം, എല്ലാത്തിനുമായി ഒരു ബസിന് ഒന്നര ലക്ഷത്തിലധികം രൂപ വേണം. ഒരു സീറ്റില്‍ ഒരു വിദ്യാഥിയെ ഇരുത്തി ഉയര്‍ന്ന വിലക്ക് ഡീസല്‍ അടിച്ച്‌ ബസുകള്‍ ഓടിക്കാന്‍ കഴിയില്ലെന്നാന്ന് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ പറയുന്നത്. ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും ബസ് ഓടിക്കാന്‍ തയ്യാറല്ല. ഇതൊടെ കൂടുതല്‍ കുട്ടികള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും. കൂടുതല്‍ വിദ്യാഥികളെ ബസില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബസുടമകള്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപെട്ട് നവംബര്‍ ഒമ്ബതുമുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ബോണ്ട് സംവിധാനം വഴി വിദ്യാഥികളെ സ്കൂളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സ്കൂളുകള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. അതിനാല്‍, സ്കൂള്‍ തുറക്കുന്നത് മുതല്‍ വിദ്യാര്‍ഥികള്‍ വലിയ യാത്ര പ്രതിസന്ധിയാണ് അനുഭവിക്കേണ്ടിവരിക.

Related News