Loading ...

Home Kerala

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയില്‍ തര്‍ക്കം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ചൊല്ലി നിയമസഭയില്‍ തര്‍ക്കം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കോടതിയില്‍ തിരിച്ചടിയായി. രേഖകള്‍ സമയത്ത് സമര്‍പ്പിച്ചെന്ന സര്‍ക്കാര്‍ വാദം തെളിയിക്കാന്‍ ചെന്നിത്തല വെല്ലുവിളിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പരത്തരുതെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രി പി രാജീവ് മറുപടി നല്‍കി.139 അടിയായി ജലനിരപ്പ് ക്രമീകരിക്കണമെന്ന ഉത്തരവിന് കാരണം സര്‍ക്കാര്‍ നിലപാടാണെന്നും മന്ത്രി പറഞ്ഞു .
അതേസമയം, പ്രതിപക്ഷ നേതാവിനെതിരായ പിവി അന്‍വറിന്റെ വിവാദ ആരോപണവും വിഡി സതീശന്റെ മറുപടിയും സഭാ രേഖകളില്‍ നിന്ന് നീക്കി. മുന്‍കൂര്‍ അനുമതി വാങ്ങാതെ ഉന്നയിച്ച അഴിമതി ആക്ഷേപം ചട്ടവിരുദ്ധമാണെന്ന് സ്പീക്കറുടെറൂളിങ്. അന്‍വറിന്റെ പരാമര്‍ശം രേഖയില്‍ നിന്ന് നീക്കിയതിനാല്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണവും രേഖയിലുണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

Related News