Loading ...

Home sports

ചരിത്രവിജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ

കേപ്പ് ടൗണ്‍:

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇന്ത്യക്കും എതിരാളികള്‍ക്കും ഒരേ പേടിയുണ്ട്. തുടര്‍ച്ചയായ പരമ്പര വിജയങ്ങളുമായാണ് വിരാട് കോലിപപ്പട കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണിക്ക് ആദ്യ ടെസ്റ്റിനിറങ്ങുന്നതെങ്കില്‍ ഇന്തയയ്‌ക്കെതിരെ മികച്ച റെക്കോഡുമായാണ് ഫാഫ് ഡ്യൂപ്ലസിയും സംഘവും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നത്. മത്സരം. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇതുവരെ ആറു ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ ഒന്നുപോലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. ആറില്‍ അഞ്ച് പരമ്പരകളും ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. ഒരെണ്ണം സമനിലയില്‍ കലാശിച്ചു.ടെസ്റ്റിലെ ഒന്നും രണ്ടും റാങ്കുകാരാണ് നേര്‍ക്കുനേര്‍ വരുന്നത്. ലോകത്തെ ഏറ്റവും ശക്തരായ താരങ്ങള്‍ ഇരുനിരയിലും അണിനിരക്കുന്നു. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല എന്ന ചീത്തപ്പേര് ഇന്ത്യക്കുണ്ട്. അതുമാറ്റിയെഴുതുകയാകും കോലിക്ക് മുന്നിലുള്ള പ്രധാന കടമ്പ.
പേസര്‍മാരെ തുണക്കുന്ന പിച്ചാണ് ന്യൂലാന്‍ഡ്‌സിലേത്. ഇന്ത്യന്‍ പേസര്‍മാരേക്കാള്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്നവരാണ് മറുവശത്ത്. റെബാഡയും ഫിലാന്‍ഡറും മോണി മോര്‍ക്കലും എല്ലാം ഇറങ്ങും. സ്‌റ്റെയ്‌നിന്റെ അഭാവമാണ് പ്രോട്ടീസിന് വെല്ലുവിളി.
അതേസമയം ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി , ജസ്പ്രീത് ബൂംറ തുടങ്ങി ഇന്ത്യന്‍ പേസര്‍മാരും തയ്യാറെടുപ്പിലാണ്. രവീന്ദ്ര ജഡേജ ഇല്ലാത്തതിനാല്‍ ആര്‍ അശ്വിന്‍ മാത്രമാകും ഇന്ത്യന്‍ നിരയിലെ ഏക സ്പിന്നര്‍.
ബാറ്റ്‌സ്മാന്മാരില്‍ ഇരുനിരയിലും പ്രതീക്ഷവെക്കാവുന്നര്‍ ഏറെയാണ്. നായകന്‍ കോലി, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍ തുടങ്ങി വലിയ നിരയാണ് ഇന്ത്യക്കുള്ളത്. ഫാഫ് ഡ്യൂപ്ലസിസ് നയിക്കുന്ന ടീമില്‍ എ ബി ഡി വില്യേഴ്‌സ്, ഹാഷിം ആംല തുടങ്ങിയവരും ഉണ്ട്.
പ്രിട്ടോറിയ, ജൊഹാനാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് ടെസ്റ്റുകള്‍. ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി 20കളും ഇരുടീമുകളും കളിക്കുന്നുണ്ട്.

Related News