Loading ...

Home National

പടക്ക നിരോധനം പൂര്‍ണമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: പടക്കങ്ങള്‍ നിരോധിച്ചതുകൊണ്ട് സുപ്രീംകോടതി ഏതെങ്കിലും സമുദായത്തിന് എതിരാണെന്ന് കരുതേണ്ടതില്ലെന്ന് രണ്ടംഗ ബെഞ്ച്. ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ മറ്റു പൗരന്മാരുടെ അവകാശം ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ വ്യക്തമാക്കി.പടക്ക നിരോധനം പൂര്‍ണമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ‘ആഹ്ലാദ പ്രകടനം എന്ന പേരില്‍ മറ്റ് പൗരന്മാരുടെ ജീവന്‍ വച്ചു കളിക്കാനാവില്ല. ഞങ്ങള്‍ ഏതെങ്കിലും സമുദായത്തിന് എതിരല്ല. പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും എന്ന ശക്തമായ സന്ദേശം നല്‍കാനാണ് കോടതി ആഗ്രഹിക്കുന്നത്.”- ബെഞ്ച് വ്യക്തമാക്കി.

Related News