Loading ...

Home Kerala

എയ്ഞ്ചല്‍വാലിയിൽ ഉരുള്‍പൊട്ടല്‍; വീടും കൃഷിയിടങ്ങളും വെള്ളത്തിലായി


എ​രു​മേ​ലി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ എ​യ്ഞ്ച​ല്‍​വാ​ലി, എ​ഴു​കു​മ​ണ്‍, ആ​റാ​ട്ടു​ക​യം മേ​ഖ​ല​യി​ല്‍ വ​ന്‍ നാ​ശം. തോ​ടു​ക​ള്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ടും പു​ര​യി​ട​വും കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാലോടെ​യാ​ണ് തോ​ടു​ക​ള്‍ ക​ര​ക​വി​ഞ്ഞ​ത്. വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​താ​ണ് പെ​​ട്ടെ​ന്നു​ണ്ടാ​യ നാ​ശ​ത്തി​ന് കാ​ര​ണം. പ​മ്ബ​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ എ​യ്ഞ്ച​ല്‍​വാ​ലി പ​ള്ളി​പ്പ​ടി​യി​ലെ കൊ​ച്ചു​തോ​ട്ടി​ല്‍​നി​ന്ന്​ മ​ഴ​വെ​ള്ളം ഇ​ര​ച്ച്‌ എ​ത്തു​ക​യാ​യി​രുന്നെന്ന്  പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച്‌ എ​ത്തി​യ​തോ​ടെ നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചു. എ​ഴു​കു​മ​ണ്‍ അ​രീ​പ്പ​റ​മ്ബി​ല്‍ ജോ​യി​യു​ടെ വീ​ട് ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ജോ​യി​യും കു​ടും​ബ​വും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി. കു​രു​കി​ലം​കാ​ട്ടി​ല്‍ ടോ​മി, പൊ​ങ്ങ​ന്താ​നം ജോ​മോ​ന്‍, പു​ത്ത​ന്‍​പ​റ​മ്ബി​ല്‍ മാ​ത്തു​ക്കു​ട്ടി, മാ​ട​ക്കാ​ട്ട് കൊ​ച്ചു​മോ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. തോ​ടിന്റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ത​ക​ര്‍​ന്നു.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​വും സൃ​ഷ്​​ടി​ച്ചു. ക​ന​ത്ത മ​ഴ​യി​ല്‍ വ​ലി​യ​തോ​ട് ക​ര ക​വി​ഞ്ഞ​തോ​ടെ വ​ലി​യ​മ്ബ​ലം, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്​​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍​നി​ന്നു​ള്ള അ​ഗ്​​നി​ര​ക്ഷാ​സേ​ന, എ​രു​മേ​ലി പൊ​ലീ​സ്, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.

Related News