Loading ...

Home International

ഭീകരാക്രമണത്തിന് ബിൻ ലാദന്റെ മകന്റെ ആഹ്വാനം

വാഷിങ്ടൺ ∙ യുഎസിനും സഖ്യരാജ്യങ്ങൾക്കും എതിരെ ചെന്നായ്ക്കളെ പോലെ ഒറ്റയാൻ ആക്രമണങ്ങൾ നടത്താൻ അൽ ഖായിദ അനുയായികളോട് ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ ആഹ്വാനം. വാഷിങ്ടൺ ഡിസി, പാരിസ്, ടെൽ അവീവ് എന്നീ നഗരങ്ങൾ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താനാണ് ‘ഭീകരതയുടെ യുവരാജാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹംസയുടെ വിഡിയോ സന്ദേശത്തിലെ ആഹ്വാനം. ഇത്തരം ‘വിശുദ്ധയുദ്ധം’ ഓരോ വിശ്വാസിയുടെയും കടമയാണെന്നും ഇരുപതുകളുടെ മധ്യത്തിലുള്ള ഹംസ ഓർമിപ്പിക്കുന്നു.ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പുതിയ ഹരമായി മാറിയതിനെത്തുടർന്ന് ഏറെക്കുറെ പിന്തള്ളപ്പെട്ടുപോയ അൽ ഖായിദ, ലാദന്റെ മകനെ ഉയർത്തിക്കാട്ടി പ്രാമുഖ്യം തിരിച്ചുപിടിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് വിഡിയോ എന്ന് പാശ്ചാത്യ വിദഗ്ധർ കരുതുന്നു. ജിഹാദിനായി ശ്രമിക്കുന്ന എല്ലാവരെയും ഭീകരാക്രമണത്തിന് ഹംസ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നതും ഈ നിഗമനത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related News