Loading ...

Home National

പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കാന്‍ വ​ള​ഞ്ഞ​വ​ഴി; ജ​ന​ന, മ​ര​ണ രജി​സ്ട്രേ​ഷ​ന്‍ ഏ​കീ​ക​രി​ക്കാ​ന്‍ കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: ജ​ന​ന, മ​ര​ണ രജി​സ്ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ഏ​കീ​ക​രി​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക നീ​ക്ക​വു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി 1969ലെ ​ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ന്‍ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യും.

നി​ല​വി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. പു​തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച്‌ സം​സ്ഥാ​ന​ത​ല വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി പ​ങ്കു​വ​യ്ക്ക​ണം. ഇ​തി​നാ​യി ചീ​ഫ് ര​ജി​സ്ട്രാ​റെ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നി​യ​മി​ക്ക​ണം.

ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍, വോ​ട്ട​ര്‍​പ്പ​ട്ടി​ക, ആ​ധാ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡ്, പാ​സ്പോ​ര്‍​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നി​വ പ​രി​ഷ്ക്ക​രി​ക്കാ​നും കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​നും ഈ ​വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കും. ഭേ​ദ​ഗ​തി ന​ട​പ്പാ​യാ​ല്‍ പ്ര​സ്തു​ത വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ജ​ന​സം​ഖ്യ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും.

1969ലെ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്പോ​ള്‍ മൂ​ന്ന് എ ​എ​ന്ന വ​കു​പ്പാ​ണ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ചാ​ണ് ജ​ന​ന, മ​ര​ണ ര​ജി​സ്റ്റ​ര്‍ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ര്‍ പു​തു​ക്കു​ന്ന​തി​ന് ഉ​ള്‍​പ്പ​ടെ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധ്യ​മാ​കു​ന്ന​ത്. ഇ​തേ വി​വ​ര​ങ്ങ​ള്‍ ത​ന്നെ വോ​ട്ട​ര്‍ പ​ട്ടി​ക​യും പാ​സ്പോ​ര്‍​ട്ടും അ​ട​ക്ക​മു​ള്ള വി​വ​ധ രേ​ഖ​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ പ​ര​ഷ്ക​രി​ക്കാ​നും ഉ​പ​യോ​ഗി​ക്കാം.

ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​യാ​ല്‍ ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ 2010ല്‍ ​ത​യാ​റാ​ക്കു​ക​യും 2015ല്‍ ​പു​തു​ക്കു​ക​യും ചെ​യ്ത ജ​ന​സം​ഖ്യ ര​ജി​സ്ട്രേ​ഷ​ന്‍ കേ​ന്ദ്രം പു​തു​ക്കി​യേ​ക്കും. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കാ​നു​ള്ള വ​ള​ഞ്ഞ​വ​ഴി​യാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.

Related News