Loading ...

Home International

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം; ജനങ്ങളോട് ഭക്ഷണം കുറച്ച്‌ കഴിക്കാന്‍ ആവശ്യപ്പെട്ട് കിം ജോങ് ഉന്‍

പ്യോങ്യാങ്: രാജ്യത്തെ പൗരന്മാരോട് 2025 വരെ ഭക്ഷണം കഴിക്കുന്നത് കുറയ്‌ക്കാന്‍ ആവശ്യപ്പെട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. 2025 വരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും അത് പരിഹരിക്കാന്‍ അടുത്ത നാല് വര്‍ഷത്തേക്ക് ഭക്ഷണം കുറക്കണമെന്നുമാണ് മുന്നറിയിപ്പ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഉത്തരകൊറിയ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ചൈനയുമായുള്ള അതിര്‍ത്തി അടച്ചിരുന്നു. 2025ന് മുമ്ബായി അതിര്‍ത്തി തുറക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അതിര്‍ത്തി തുറക്കുന്നതു വരെ ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യത്തെ സാഹചര്യം അടിയന്തരാവസ്ഥയ്‌ക്ക് തുല്യമാണെന്നും 2025 വരെ കഷ്ടതകള്‍ അനുഭവിക്കാന്‍ പറയുന്നത് ജനങ്ങളെ ദ്രോഹിക്കുന്നതിന് സമമാണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണം കുറയ്‌ക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും ഇതിലൂടെ രാജ്യം സാമ്ബത്തിക പ്രതിസന്ധിയുള്‍പ്പെടെ നേരിടേണ്ടി വരുമെന്നുമാണ് ജനങ്ങള്‍ പറയുന്നത്.

Related News