Loading ...

Home cinema

മലയാള സിനിമ ഇന്നു മുതല്‍ വീണ്ടും സ്‌ക്രീനില്‍; ആദ്യം പ്രദര്‍ശനത്തിനെത്തുക ജോജു ജോര്‍ജ് ചിത്രം സ്റ്റാര്‍

തിയറ്ററുകളില്‍ ഇന്ന് മുതല്‍ മലയാള സിനിമയ്ക്ക് ഉത്സവകാലം . ജോജു ജോര്‍ജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഉള്‍പ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളില്‍ തിയറ്ററുകളില്‍ എത്തും .

കോവിഡ് ഇടയാക്കിയ ഇടവേളയ്ക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനില്‍ ഇന്നുമുതല്‍ തെളിയുകയാണ് . ഡോമിന്‍ ഡി സില്‍വ എന്ന സംവിധായകന്റെ സ്റ്റാര്‍ സിനിമയില്‍ അതിഥിയായി പൃഥ്‌വി രാജുo എത്തുന്നുണ്ട് . കനല്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ഷീലു എബ്രഹാം , ജാഫര്‍ ഇടുക്കി എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ജോയ് മാത്യു , മാമുക്കോയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്ത ക്യാബിന്‍ എന്ന ചിത്രവും ഇന്ന് തിയറ്ററുകളില്‍ എത്തും.

റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുന്നത് . സുകുമാരകുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ എത്തും . അജഗജാന്തരം, എല്ലാം ശെരിയാകും, ഭീമന്റെ വഴി, കുഞ്ഞെല്‍ദോ തുടങ്ങിയ ചിത്രങ്ങളും ഉടന്‍ പ്രദര്‍ശനത്തിന് എത്തും . മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ ഫിലിം ചേമ്ബര്‍ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

Related News