Loading ...

Home Business

കവിതയിലെ സൂചനകളില് നിന്നും കോടികള് വിലപിടിപ്പുള്ള നിധി സ്വന്തമാക്കാം

കോടികള്‍ വിലപിടിപ്പുള്ള നിധി ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം. പക്ഷെ കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്ന് മാത്രം. സാഹസിക നിധി വേട്ടക്കാര്‍ക്കാണ് ഈ ഓഫര്‍. മെക്‌സിക്കോയിലെ ഒരു ശതകോടീശ്വരനാണ് ഈ ഓഫര്‍ വെച്ചിരിക്കുന്നത്. പുരാവസ്തു വില്‍പ്പന മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മെക്‌സിക്കോ സ്വദേശിയായ ഫോറസ്റ്റ് ഫെന്നാണ് ഒരു ഉഗ്രന്‍ ഓഫര്‍ സാഹസിക വേട്ടക്കാര്‍ക്ക് മുമ്പില്‍ നീക്കി വെച്ച് കാത്തിരിക്കുന്നത്. സാന്റാ ഫെയ്ക്കും കനേഡിയന്‍ അതിര്‍ത്തിക്കും ഇടയിലായുള്ള റോക്കി മലയില്‍ താനൊരു പെട്ടിയില്‍ രത്‌നങ്ങളും സ്വര്‍ണ്ണനാണയങ്ങളും ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്തുന്നവര്‍ക്ക് അവ സ്വന്തമാക്കാമെന്നുമാണ് ഫെന്‍ പറയുന്നത്.

  12 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ നാണയങ്ങളും രത്‌നങ്ങളും à´† പെട്ടിയിലുണ്ടെന്നാണ് ഫെന്നിന്റെ അവകാശ വാദം. ഇവ കണ്ടെത്താനുള്ള സൂചന നല്‍കുന്ന ഒരു കവിതയും അദ്ദേഹം എഴുതിയിട്ടുണ്ട്. à´ˆ കവിതകളില്‍ നിന്നും സൂചനകള്‍ കണ്ട് പിടിച്ചാല്‍ à´ˆ നിധി കൈക്കലാക്കാന്‍ എളുപ്പമാണെന്നാണ് അദ്ദേഹം പറയുന്നത്. തുരങ്കത്തിലൊന്നുമല്ല ഇവ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്നും പഴയ ഒരു സെമിത്തേരിക്ക് സമീപമാണെന്ന തെളിവ് കൂടി ഫെന്‍ നല്‍കിയിട്ടുണ്ട്.

 2010 മുതലാണ് അദ്ദേഹം à´ˆ വെല്ലുവിളി സാഹസിക നിധി വേട്ടക്കാര്‍ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ കരുതും പോലെ അത്ര എളുപ്പമല്ല à´ˆ നിധിവേട്ട. ഇവ സ്വന്തമാക്കാനായി റോക്കി മലയിലേക്ക് കയറിയവരില്‍ രണ്ട് പേര്‍ക്ക് ഇതിനോടകം മരിച്ചു. നിരവധി പേര്‍ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചും വന്നിട്ടുണ്ട്. എന്നാല്‍ പിന്നെയും ഇതിനായി ഇറങ്ങിതിരിച്ചവരും നിരവധിയാണ്.

Related News