Loading ...

Home International

വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലും കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു


ലണ്ടന്‍: ഇന്നലെ രാത്രിമുതല്‍ വടക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിന്റെ ഭാഗങ്ങളിലും ശക്തമായ കാറ്റും പേമാരിയും ആരംഭിച്ചു. സാവധാനം തെക്കോട്ട് നീങ്ങുന്ന മഴ വെള്ളിയാഴ്‌ച്ചയോടെ ലണ്ടന്‍ നഗരത്തെ വെള്ളത്തില്‍ മുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കമ്ബ്രിയയില്‍ ഇന്നലെ തുടങ്ങിയ കനത്ത മഴ ഇന്ന് രാത്രി വരെ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രദേശത്ത് ആംബര്‍ വാര്‍ണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരടി വരെ (12 ഇഞ്ച്) മഴ പെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാധാരണയായി ഒക്ടോബറില്‍ ലഭിക്കുക 6.3 ഇഞ്ച് മഴ മാത്രമായിരിക്കും.

വരുന്ന 24 മണിക്കൂറിനുള്ളില്‍ ഒരു മാസത്തെ മഴ മുഴുവന്‍ ലഭിക്കുമെന്നാണ് മെറ്റ് ഓഫീസിലെ മെറ്റിയോരോളജിസ്റ്റ് ആനി ഷട്ടില്‍വര്‍ത്ത് പറയുന്നത്. ഇക്കാലയളവില്‍ ലഭിക്കേണ്ടുന്ന ശരാശരി മഴയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ലഭിക്കുന്ന മഴ. തെക്ക് പടിഞ്ഞാറന്‍ സ്‌കോട്ട്ലാന്‍ഡിലെ ഡംഫ്രൈസിലും ഗാലോവേയിലും ഇന്നലെ രാവിലെ 9 മണിവരെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ശക്തമായ കുത്തൊഴുക്കില്‍ അപകടങ്ങള്‍ക്ക് സാധ്യത ഏറെയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പലയിടങ്ങളിലും ആംബര്‍ അലര്‍ട്ട് നല്‍കിക്കഴിഞ്ഞു. പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടാകും എന്ന മുന്നറിയിപ്പും ഉണ്ട്. കുത്തിയൊഴുകുന്ന വെള്ളത്തില്‍ നാടിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ടുപോയേക്കാം എന്നും പലയിടങ്ങലിലും വൈദ്യൂതി വിതരണം മുടങ്ങിയേക്കാം എന്നുമുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കമ്ബ്രിയയില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലണ്ടനിലും തെക്കന്‍ ഇംഗ്ലണ്ടിലും വെള്ളിയാഴ്‌ച്ചയോടെ കനത്ത മഴ ആരംഭിക്കും.

കമ്ബ്രിയയിലും സ്‌കോട്ട്ലാന്‍ഡിലും ഇന്നും നാളെയും വെള്ളപ്പൊക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളുണ്ട്. ഇതനുസരിച്ച്‌ ആളുകള്‍ വാഹനങ്ങള്‍ കൂടുതല്‍ ഉയര്‍ന്ന് പ്രദേശങ്ങളിലേക്ക് മാറ്റണം. മാത്രമല്ല, പ്രധാന രേഖകളും മറ്റും വീടുകളുടെ മുകളിലേ നിലയിലേക്ക് മാറ്റണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഗതാഗത തടസ്സത്തിനും സാധ്യതയുണ്ട്. ട്രെയിനുകളും ബസ്സുകളും വൈകി ഓടുന്നതിനും റദ്ദ് ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഉഷ്ണമേഖല പ്രദേശങ്ങളില്‍ നിന്നും എത്തിയ ഈര്‍പ്പമുള്ള ഉഷ്ണവായുവാണ് ഇപ്പോള്‍ ബ്രിട്ടനില്‍ മഴയ്ക്ക് കാരണമായിട്ടുള്ളത്. കമ്ബ്രിയയിലും സമീപത്തുള്ള കോക്കര്‍, മാരണ്‍ ഡെര്‍വെന്റ് നദീ പ്രദേശങ്ങളിലും ആംബര്‍ അലര്‍ട്ട് നല്‍കിക്കഴിഞ്ഞു. നദികളിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2009-ല്‍ കനത്ത വെള്ളപ്പൊക്കം നേരിടേണ്ടി വന്ന കോക്കര്‍മൗത്ത് പട്ടണത്തില്‍ മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ആദ്യം പ്രവചിച്ച അത്ര ജലനിരപ്പ് നദിയില്‍ ഉയര്‍ന്നിട്ടില്ല എന്നാണ് കോക്കര്‍മൗത്ത് എമര്‍ജന്‍സി റെസ്പോണ്‍സ് ഗ്രൂപ്പ് പറയുന്നത്.

അതേസമയം, തുടരുന്ന മഴയില്‍ കുത്തിയൊലിക്കുന്ന കെന്റ് നദിയുടെ ചിത്രം കമ്ബ്രിയയില്‍ നിന്നും പകര്‍ത്തിയത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ക്ഷോഭിച്ചിരിക്കുകയാണ് നദി. ഇനിയും ഒന്നരദിവസത്തെ മഴകൂടി ബാക്കിയുണ്ട്. നെയില്‍സിലെ മിക്ക ഭാഗങ്ങളിലും അതുപ്ലെ ബേണ്‍ലിയില്‍ നിന്നും കാള്‍സില്‍ വരെയുള്ള ഭാഗത്തും വെള്ളിയാഴ്‌ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്‌ച്ച മുന്‍പാണ് ഫ്രാന്‍സില്‍ നിന്നും നീങ്ങുന്ന ഒരു കൊറ്റുങ്കാറ്റ് ബ്രിട്ടനില്‍ കനത്ത പേമാരിക്കിടയാക്കിയത്. ഒക്ടോബര്‍ 20, 21 തീയതികളിലായി ഇംഗ്ലീഷ് ചാനലിനു കുറുകെ നീങ്ങിയ ന്യുനമര്‍ദ്ദം രണ്ട് ഇഞ്ചിലധികം മഴ കൊണ്ടുവന്നിരുന്നു.

Related News