Loading ...

Home National

വിവാദ​ ചോദ്യങ്ങള്‍ നിലനിര്‍ത്തി, പുതുക്കിയ ദേശീയ ജനസംഖ്യ രജിസ്​റ്റര്‍ ഫോറം

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ ചോ​ദ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​തെ പു​തു​ക്കി​യ ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ര്‍ ഫോ​റം (എ​ന്‍.​പി.​ആ​ര്‍). മാ​തൃ​ഭാ​ഷ, മാ​താ​വി​​െന്‍റ​യും പി​താ​വി​​െന്‍റ​യും ജ​ന്മ​സ്​​ഥ​ലം, അ​വ​സാ​നം താ​മ​സി​ച്ച സ്​​ഥ​ലം തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ്​ എ​ന്‍.​പി.​ആ​ര്‍ ഫോ​റ​ത്തി​ല്‍ വീ​ണ്ടും ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലി​നു കീ​ഴി​ലെ സ​മി​തി ത​യാ​റാ​ക്കി ജി​ല്ല സെ​ന്‍​സ​സ്​ ഓ​ഫി​സ​ര്‍​മാ​ര്‍​ക്കാ​ണ്​​ ​ഫോ​റം ​ൈക​മാ​റി​യി​രി​ക്കു​ന്ന​ത്. 2019ല്‍ 30 ​ല​ക്ഷം പേ​രി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണ്​ വി​വാ​ദ ചോ​ദ്യ​ങ്ങ​ള്‍. അ​ന്ന്​ ഇ​തി​നെ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളും പൗ​രാ​വ​കാ​ശ സം​ഘ​ട​ന​ക​ളും എ​തി​ര്‍​ത്തി​രു​ന്നു. ഏ​റെ വി​വാ​ദ​മു​യ​ര്‍​ത്തി​യ ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട​മാ​ണ്​ എ​ന്‍.​പി.​ആ​ര്‍ എ​ന്നും സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. മാ​താ​പി​താ​ക്ക​ള്‍ ഇ​ന്ത്യ​ക്കാ​രാ​ണെ​ങ്കി​ല്‍ ജ​നി​ച്ച സം​സ്​​ഥാ​നം, ജി​ല്ല എ​ന്നി​വ​യും ഇ​ന്ത്യ​ക്കാ​ര​ല്ലെ​ങ്കി​ല്‍ രാ​ജ്യ​​ത്തി​െന്‍റ പേ​ര്​ എ​ന്നീ ചോ​ദ്യ​ങ്ങ​ള്‍​ക്കൊ​പ്പം കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ 14 വി​വ​ര​ങ്ങ​ളും ആ​രാ​യു​ന്നു​ണ്ട്. ആ​ധാ​ര്‍, ഫോ​ണ്‍ ന​മ്ബ​ര്‍, വോ​ട്ട​ര്‍ ഐ.​ഡി, തൊ​ഴി​ല്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ചോ​ദി​ക്കു​ന്നു​. രാ​ജ്യ​ത്തെ സാ​ധാ​ര​ണ താ​മ​സ​ക്കാ​രു​ടെ സ​മ​ഗ്ര വി​വ​ര ശേ​ഖ​ര​ണ​മാ​ണ്​ എ​ന്‍.​പി.​ആ​ര്‍ കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും എ​ന്‍.​പി.​ആ​റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്​ നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇ​തേ വി​വ​ര​ങ്ങ​ള്‍ ത​ന്നെ​യാ​ണ്​ സെ​ന്‍​സ​സ്​ വ​ഴി​യും ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. സെ​ന്‍​സ​സ്​ വ​ഴി സ​മ്ബാ​ദി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ല്‍ പൊ​തു​വാ​യ​ത്​ മാ​ത്ര​മേ പു​റ​ത്തു​വി​ടൂ എ​ന്നാ​ണ്​ നി​യ​മം. എ​ന്നാ​ല്‍, എ​ന്‍.​പി.​ആ​ര്‍ വി​വ​ര​ങ്ങ​ള്‍ സം​സ്​​ഥാ​ന​ങ്ങ​ള്‍​ക്ക്​ കൈ​മാ​റു​മെ​ന്നും വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍​ക്കാ​യി കേ​ന്ദ്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related News