Loading ...

Home International

അസാന്‍ജിനെ വിട്ടുതരണം; യു.എസ്​ യു.കെ കോടതിയില്‍

ലണ്ടന്‍: ചാരവൃത്തിക്കേസില്‍ വിക്കിലീക്​സ്​ സ്​ഥാപകന്‍ ജൂലിയന്‍ അസാന്‍​ജിനെ വിട്ടുതരണമെന്ന ആവശ്യവുമായി​ യു.എസ്​ യു.കെ ഹൈകോടതിയില്‍. ജനുവരിയില്‍ അസാന്‍ജിനെ വിട്ടുതരാന്‍ കഴിയില്ലെന്ന​ കീഴ്​കോടതി ജഡ്​ജിയുടെ തീരുമാനം മറികടന്നാണ്​ യു.എസിന്റെ നീക്കം. അസാന്‍ജി​ന്​ സ്വദേശമായ ആസ്​ട്രേലിയയിലെ ഏതു ജയിലിലും ശിക്ഷ പൂര്‍ത്തിയാക്കാമെന്ന വാഗ്​ദാനവും യു.എസ്​ മുന്നോട്ടുവെച്ചു.

അസാന്‍ജിന്റെ  ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച്‌​ ഡിസ്​ട്രിക്​ട്​ ജഡ്​ജി വനേസ ബാരിസ്​റ്റര്‍ ആയിരുന്നു​ യു.എസിന്റെ  ആവശ്യം തള്ളിയത്​. യു.എസ്​ ജയിലില്‍ കടുത്ത ശിക്ഷ അനുഭവിക്കവെ, അസാന്‍ജ്​ ആത്​മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചിരുന്നു. യു.എസ്​ നീതിന്യായ വ്യവസ്​ഥ അസാന്‍ജിന്​ കുറ്റമറ്റ വിചാരണ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യു.എസ്​ അറ്റോണി ജെയിംസ്​ ലെവിസ്​ ആണ്​ ഹരജിയുമായി യു.കെ ഹൈകോടതിയിലെത്തിയത്​.

വിചാരണയില്ലാതെ അസാന്‍ജിനെ കനത്ത സുരക്ഷയുള്ള ജയിലില്‍ പാര്‍പ്പിക്കില്ലെന്നും വേണമെങ്കിൽ  ആസ്​ട്രേലിയന്‍ ജയിലുകളില്‍ ശിക്ഷ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്നും ലെവിസ്​ കോടതിയെ ബോധിപ്പിച്ചു.

കനത്ത സുരക്ഷയില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ്​ ജയിലില്‍ കഴിയുകയാണ്​ അസാന്‍ജ്​. യു.എസിന്റെ  ആവശ്യം നിരസിക്കണമെന്ന്​ അസാന്‍ജിന്റെ പങ്കാളി സ്​റ്റെല്ല മോറിസും അഭിഭാഷകനും അഭ്യര്‍ഥിച്ചു. ഇറാഖിലും അഫ്​ഗാനിസ്​താനിലും യു.എസ്​ സൈനിക നീക്കത്തിനിടെ നടത്തിയ ക്രൂരതകള്‍ വെളിപ്പെടുത്തിയ അസാന്‍ജിനെതിരെ യു.എസില്‍ 18 ഓളം  ചാരവൃത്തി കേസുകളാണ്​ നിലവിലുള്ളത്​. 175 വര്‍ഷത്തെ തടവ്​ശിക്ഷയാണ്​ യു.എസില്‍ കാത്തിരിക്കുന്നത്​.

Related News