Loading ...

Home International

ഹിരോഷിമ ദുരന്തം അതിജീവിച്ച സുനാവോത്​സുബോയ്​ അന്തരിച്ചു

ടോക്യോ: ഹിരോഷിമ അണുബോംബ്​ ആക്രമണം അതിജീവിച്ച സുനാവോ ത്​സുബോയ്​ അന്തരിച്ചു. 96 വയസ്സായിരുന്നു. ഹിരോഷിമ ദുരന്തത്തിനു ശേഷം ആണവായുധങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കാണ്​ അദ്ദേഹം ജീവിതം മാറ്റിവെച്ചത്​.

2016ല്‍ യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമയുമായുള്ള കൂടിക്കാഴ്​ചയിലും ആണവായുധ നിരോധനത്തി​െന്‍റ പ്രാധാന്യത്തെ കുറിച്ച്‌​ അദ്ദേഹം എടുത്തുപറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ഹിരോഷിമയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അനീമ​ിയയെ തുടര്‍ന്നുണ്ടായ ക്രമരഹിതമായ ഹൃദയമിടിപ്പാണ്​ മരണകാരണം. സുനാവോക്ക്​ 20 വയസ്സുള്ളപ്പോഴാണ്​ യു.എസ്​ ഹിരോഷിമയില്‍ അണുബോംബിട്ടത്​.അന്ന്​ തലനാരിഴക്ക്​ രക്ഷപ്പെടുകയായിരുന്നു.എന്നാല്‍ ഗുരുതര പൊള്ളലേറ്റതിനാല്‍ ദിവസങ്ങളോളം അബോധാവസ്​ഥയിലായിരുന്നു.

Related News