Loading ...

Home National

ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ ഒന്നിന് അദ്ധ്യയനം പുനരാരംഭിക്കുന്നു

ഡല്‍ഹി;ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ ഒന്നിന് അദ്ധ്യയനം പുനരാരംഭിക്കുന്നു.നഴ്‌സറി കുട്ടികള്‍ക്ക് മുതല്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു കുട്ടിയെയും സ്‌കൂളിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയില്ലെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ തുടരാമെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്.

Related News