Loading ...

Home Kerala

മൃ​ഗ​ങ്ങ​ളെ കു​ത്തി​നി​റ​ച്ച വാ​ഹ​നം ക​ട​ത്തി വി​ടു​ന്ന ചെ​ക്ക് പോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ട്ട​​​ങ്ങ​​​ള്‍​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി മൃ​​​ഗ​​​ങ്ങ​​​ളെ കു​​​ത്തി​​​നി​​​റ​​​ച്ച വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ട​​​ത്തി വി​​​ടു​​​ന്ന മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ചെ​​​ക്ക് പോ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി​​​യ​​​താ​​​യി മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന് 18 ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ളു​​ണ്ട്. വാ​​​ഹ​​​ന​​​ങ്ങ​​ളു​​​ടെ വി​​​സ്തീ​​​ര്‍​​​ണം അ​​​നു​​​സ​​​രി​​​ച്ച്‌ കൊ​​​ണ്ടു പോ​​​കാ​​വു​​ന്ന മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കേ​​​ന്ദ്ര- കേ​​​ര​​​ള മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന ച​​​ട്ട​​​ത്തി​​​ല്‍ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു.

12 അ​​​ടി നീ​​​ള​​​മു​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ല്‍ മാ​​​ത്ര​​​മേ ആ​​​ന​​​ക​​​ളെ കൊ​​​ണ്ടു പോ​​​കാ​​​ന്‍ പാ​​​ടു​​​ള്ളു. വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​റു​​​ടെ ഫി​​​റ്റ്ന​​​സ് സ​​​ര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ണ്ടാ​​​ക​​​ണം. ആ​​​ന​​​യെ ഇ​​​റ​​​ക്കാ​​​നും ക​​​യ​​​റ്റാ​​​നും നീ​​​ള​​​മു​​​ള്ള​​​തും 100 സെ​​​ന്‍റീ​​​മീ​​​റ്റ​​​ര്‍ വീ​​​തി​​​യു​​​ള്ള​​​തു​​​മാ​​​യ ച​​​വി​​​ട്ടു​​​പ​​​ടി ഉ​​​ണ്ടാ​​​ക​​​ണം. ആ​​​ന​​​യെ അ​​​യ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തേ​​​യ്ക്കു കൊ​​​ണ്ടു പോ​​​കു​​​ന്ന​​​തി​​​നു മു​​​ന്‍​​​പ് ഡി​​​വി​​​ഷ​​​ണ​​​ല്‍ ഫോ​​​റ​​​സ്റ്റ് ഓ​​​ഫി​​​സ​​​റു​​​ടെ അ​​​നു​​​മ​​​തി വേ​​​ണം.

യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം പാ​​​പ്പ​​​ന്‍ ഉ​​​ണ്ടാ​​​ക​​​ണം. ദി​​​വ​​​സം 150 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ യാ​​​ത്ര പാ​​​ടി​​​ല്ല. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വേ​​​ഗ​​​ത 25 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ കൂ​​​ടാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നും ഇ.​​​ടി. ടൈ​​​സ​​​ണി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ല്‍​​​കി.

Related News