Loading ...

Home International

വാക്‌സിനെടുത്തവര്‍ക്ക് കൊറോണേതര രോഗങ്ങളാലും മരണ സാദ്ധ്യത കുറവെന്ന് കണ്ടെത്തല്‍

ന്യൂയോര്‍ക്ക്: കൊറോണ പ്രതിരോധ കുത്തിവെയ്‌പ്പെടുത്തവരില്‍ മറ്റ് രോഗങ്ങള്‍ മൂലമുള്ള മരണ സാദ്ധ്യതയും കുറയുന്നുവെന്ന് കണ്ടെത്തല്‍. വാക്‌സിന്‍ സ്വീകരിച്ചവരിലും അല്ലാത്തവരിലും അമേരിക്ക നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. കൊറോണ വാക്‌സിന്‍ എടുക്കാത്തവരെ സംബന്ധിച്ചിടത്തോളം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മറ്റ് രോഗങ്ങള്‍ മൂലം ജീവഹാനി സംഭവിക്കുന്നതിനുള്ള സാദ്ധ്യത കുറവാണെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎസിലെ ഗവേഷക കേന്ദ്രമായ സിഡിസിയുടെ പുതിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 11 ദശലക്ഷം അമേരിക്കക്കാരില്‍ പൂര്‍ത്തിയാക്കിയ പഠനം 2020 ഡിസംബറില്‍ ആരംഭിച്ച്‌ 2021 ജൂലൈയിലാണ് അവസാനിച്ചത്. പഠന വിധേയമാക്കിയവരില്‍ 6.4 ദശലക്ഷം ആളുകള്‍ വാക്‌സിനെടുത്തവരും 4.6 ദശലക്ഷം ആളുകള്‍ സ്വീകരിക്കാത്തവരുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിവിധ രോഗങ്ങള്‍ മൂലം ആശുപത്രി ചികിത്സയ്‌ക്കായി സമീപിക്കുന്നതില്‍ വാകിനേഷന് ശേഷം 1.07 ലക്ഷം കുറവ് വന്നിട്ടുണ്ടെന്നതും ആശ്വാസകരമായ വാര്‍ത്തയാണ്. മുതിര്‍ന്ന പൗരന്മാരുടെ മരണങ്ങളിലും 65,000ത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 65 വയസിന് മുകളിലുള്ളവര്‍ക്കിടയില്‍ സംഭവിച്ച മാറ്റമാണിത്. അതേസമയം രാജ്യത്ത് വാകിസ്ന്‍ സ്വീകരിക്കാന്‍ മടിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. പ്രായപൂര്‍ത്തിയായവരില്‍ 18 ശതമാനം ആളുകളും ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാന്‍ അമേരിക്കയില്‍ തയ്യാറല്ല. ഫൈസര്‍, മഡോണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ പ്രതിരോധ വാക്‌സിനുകളാണ് കൊറോണക്കെതിരെ യുഎസില്‍ ലഭ്യമാക്കുന്നത്. ഇതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒഴികെ മറ്റ് രണ്ട് വാക്‌സിനുകള്‍ക്കും ഇരുഡോസുകള്‍ ആവശ്യമാണ്.

Related News