Loading ...

Home Kerala

ഇന്ധന വില വര്‍ധന; നടപ്പ് വര്‍ഷം സംസ്ഥാനത്തിന് അധികമായി ലഭിച്ചത് 201 കോടി

ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് നടപ്പ് വര്‍ഷം സംസ്ഥാനത്തിന് അധികമായി ലഭിച്ചത് 201 കോടി രൂപയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പെട്രോള്‍ വില കൂട്ടിയതോടെ 110.59 കോടിയും ഡീസലില്‍ നിന്ന് 91.34 കോടി രൂപയും ലഭിച്ചെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഇന്ധനവിലയില്‍ ഇന്നും വര്‍ധനവുണ്ടായിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 109 രൂപ 12 പൈസയും ഡീസലിന് 102 രൂപ 56 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 46 പൈസയും ഡീസലിന് 104 രൂപ 27 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 108 രൂപ 52 പൈസയും ഡീസലിന് 102 രൂപ 36 പൈസയുമാണ് പുതിയ നിരക്ക്.അതേസമയം, സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി തുടരുകയാണെന്നെന്നും ധനമന്ത്രി വ്യക്തമാക്കി. പരിഷ്കരിച്ച പെന്‍ഷനിലെ രണ്ട് ഗഡു കുടിശ്ശിക വൈകുമെന്നും സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുമ്ബോഴേ കുടിശിക ഇനി നല്‍കാനാവൂ എന്നും അദ്ദേഹം അറിയിച്ചു. ആഗസ്ത്, നവംബര്‍ മാസങ്ങളിലെ കുടിശികയാണ് വൈകുകയെന്നും മന്ത്രി വ്യക്തമാക്കി.

Related News