Loading ...

Home Gulf

സൗദി അറേബ്യയില്‍ ബയോഗ്യാസില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം

സൗദി അറേബ്യയില്‍ ബയോഗ്യാസില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം.സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍-അഹ്‌സ മുനിസിപ്പാലിറ്റി നഗരത്തിലെ ഒരു പഴയ ലാന്‍ഡ്‌ഫില്ലില്‍ ആണ് പദ്ധതി ആരംഭിച്ചത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇതെന്ന്‌അല്‍-അഹ്‌സ മേയര്‍ എന്‍ജിനീയര്‍ എസ്സാം അല്‍ മുല്ല പറഞ്ഞു. പ്ലാന്റിന് 560 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും. ഇത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തേക്കുള്ള പൊതു റോഡിന്റെ വെളിച്ചത്തിനും പ്രദേശത്തെ നിലവിലുള്ള കെട്ടിടങ്ങള്‍ക്കും വെദ്യുതി ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related News