Loading ...

Home USA

അമേരിക്കയില്‍ "സൈക്ലോണ്‍ ബോംബ്'; പേമാരിയില്‍ ന്യൂയോര്‍ക്കിലും 
ന്യൂജെഴ്‌സിയിലും അടിയന്തരാവസ്ഥ

ന്യൂയോര്‍ക്ക് :അമേരിക്കയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച അതിതീവ്രമഴയും കൊടുങ്കാറ്റും കിഴക്കന്‍ ഭാഗങ്ങളിലേക്കും നീങ്ങുന്നു. വൈദ്യുതി ശൃംഖല താറുമാറായ കാലിഫോര്‍ണിയയില്‍ നാലുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി. വാഷിങ്ടണില്‍ രണ്ടുപേര്‍ മരിച്ചു. 50,000 വീട്ടില്‍ വൈദ്യുതിയില്ല. ന്യൂയോര്‍ക്ക്, ന്യൂജെഴ്സി സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.അന്തരീക്ഷമര്‍ദത്തില്‍ പെട്ടെന്നുള്ള ഏറ്റക്കുറച്ചില്‍ സൃഷ്ടിക്കുന്ന 'സൈക്ലോണ്‍ ബോംബ് ' എന്ന സ്ഥിതിവിശേഷം അമേരിക്കന്‍ തീരത്ത് 'അന്തരീക്ഷ നദി' രൂപപ്പെടുത്തിയതാണ് അതി തീവ്രമഴയ്ക്ക് കാരണം.

Related News