Loading ...

Home National

എംഎസ് സുബ്ബുലക്ഷ്മിയുടെ മകള്‍ രാധാ വിശ്വനാഥന്‍ അന്തരിച്ചു

എംഎസ് സുബ്ബുലക്ഷ്മിയുടെ മകളും കര്‍ണാടിക് സംഗീതജ്ഞയുമായ രാധാ വിശ്വനാഥന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. അഞ്ച് ദശാബ്ദ കാലത്തോളം സുബ്ബുലക്ഷ്മിയോടൊപ്പം രാധാ വിശ്വനാഥന്‍ നിരവധി വേദികള്‍ പങ്കിട്ടിരുന്നു. ബംഗലുരുവിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യുമോണിയ രോഗബാധിതയായിരുന്ന രാധാ വിശ്വനാഥന്‍ ചൊവ്വാഴ്ച രാത്രി 11.50 ഓടെ മരിച്ചതായി മകന്‍ വി ശ്രീനിവാസന്‍ പറഞ്ഞു. â€à´®à´°à´¿à´•àµà´•àµà´¨àµà´¨à´¤à´¿à´¨àµ മുമ്പ് മകളോട് സുബ്ബുലക്ഷ്മിയുടെ ‘ശ്രീപദമെ ശരണു’ എന്ന കീര്‍ത്തനം ആലപിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പുവരെയും ഐശ്വര്യയ്ക്ക് കിടക്കയില്‍തന്നെ സംഗീതക്ലാസുകള്‍ എടുത്തിരുന്നു”. ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.സുബ്ബുലക്ഷ്മിയുടെ മരണത്തിന് ശേഷവും അവരുടെ സംഗീതത്തെ മകള്‍ രാധാ വിശ്വനാഥന്‍ ജീവസ്സുറ്റതാക്കി നിലനിര്‍ത്തി. സുബ്ബുലക്ഷ്മി ചിട്ടപ്പെടുത്തിയ 700ലധികം കീര്‍ത്തനങ്ങള്‍ രാധ വിശ്വനാഥന്‍ തനിക്ക് പഠിപ്പിച്ചു തന്നിരുന്നതായി ചെറുമകള്‍ ഐശ്വര്യ പറഞ്ഞു.


ചെന്നൈയില്‍ താമസമാക്കിയിരുന്ന രാധാ വിശ്വനാഥന്‍ മകനൊപ്പം ബംഗളുരുവിലേയ്ക്ക് പിന്നീട് താമസം മാറ്റുകയായിരുന്നു.
1934ല്‍ തമിഴ്‌നാട്ടിലെ ഗോപിചെട്ടിപാളയത്താണ് രാധാ വിശ്വനാഥന്റെ ജനനം. എംഎസ് സുബ്ബുലക്ഷ്മി സദാശിവത്തിനെ വിവാഹം ചെയ്യുമ്പോള്‍ രാധാ വിശ്വനാഥന് രണ്ട് വയസ്സായിരുന്നു.”എന്റെ ജീവിതത്തിന്റെ വെളിച്ചവും വഴിയും അമ്മ സുബ്ബുലക്ഷ്മിയായിരുന്നു. എന്റെ ലോകവും അമ്മതന്നെ. സംഗീതം മാത്രമല്ല, നിരവധി കാര്യങ്ങള്‍ അമ്മയെന്നെ പഠിപ്പിച്ചു”, ബംഗളുരുവില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാധാ വിശ്വനാഥന്‍ പറഞ്ഞു.
വി ചന്ദ്രശേഖര്‍, വി ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്. സിക്കില്‍ മാല ചന്ദ്രശേഖര്‍, ഗീത ശ്രീനിവാസന്‍ എന്നിവരാണ് മരുമക്കള്‍. എസ് ഐശ്വര്യ, എസ് സൗന്ദര്യ എന്നിവര്‍ ചെറുമക്കള്‍. സംസ്‌കാര ചടങ്ങുകള്‍ വെകിട്ട് 3 മണിയ്ക്ക് നടന്നു.

Related News