Loading ...

Home Gulf

ഗള്‍ഫില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു: ഭക്ഷ്യവസ്തുക്കള്‍ക്ക് 15-20 ശതമാനം വരെ വില വര്‍ധനവ്

അബുദാബി: ഗള്‍ഫില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വില വര്‍ധിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ധാന്യങ്ങള്‍, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാല്‍, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുള്‍പ്പെടെ 15-20% വില വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിലവര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പ്രവാസി കുടുംബങ്ങളെയാണ്. നേരത്തെ ഒരാഴ്ചയ്ക്കുള്ള സാധനങ്ങള്‍ 250 ദിര്‍ഹത്തിനു വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ 350-400 ദിര്‍ഹം വേണ്ടിവരുന്നെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. തണുപ്പാകുന്നതോടെ മത്സ്യം, പച്ചക്കറി വില കുറയുമെന്നാണ് പ്രതീക്ഷ.

വിവിധ രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതും ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതും ലഭ്യത കുറച്ചുവെന്നതുമാണ് വില വര്‍ധനവിന് കാരണം. യാത്രാ പ്രശ്‌നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്‌നറുകള്‍ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും വില വര്‍ധനയുടെ ഘടകങ്ങളാണ്. ഗതാഗത തടസ്സവും കാലാവസ്ഥാ മാറ്റങ്ങളും പെട്രോള്‍ വില വര്‍ധനയുമാണ് വിലവര്‍ധനവിന്റെ മറ്റ് കാരണങ്ങള്‍.

10 ദിര്‍ഹത്തിനു ലഭിച്ചിരുന്ന 2 ലിറ്റര്‍ പാലിന് 12 ദിര്‍ഹമായി. ഒരു ട്രേ മുട്ട (30 എണ്ണം) 20 ല്‍ നിന്ന് 22 ദിര്‍ഹമായി ഉയര്‍ന്നു. പഞ്ചസാര (5 കിലോ) 10 ല്‍ നിന്ന് 14.50 ദിര്‍ഹമായും കടല 8-10 ദിര്‍ഹമായും വര്‍ധിച്ചു. ചെറുപയറിന് 7.50-9 ദിര്‍ഹവും പരിപ്പന് 8- 10 ദിര്‍ഹവും സവാളയ്ക്ക് 1.90- 3.50 ദിര്‍ഹവുമാണ് വില.





Related News