Loading ...

Home International

താഴികക്കുടങ്ങളും മിനാരങ്ങളും പൊളിച്ചുമാറ്റി; മുസ്ലിം പളളികളുടെ രൂപവും ഭാവവും മാറ്റി ചൈന

 à´¬àµ€à´œà´¿à´™àµ: മുസ്ലിം പള്ളികളിലെ ഇസ്ലാമിക ശൈലിയിലുള്ള ഘടനകള്‍ നീക്കം ചെയ്യുന്നത് വേഗത്തിലാക്കി ചൈനീസ് സര്‍ക്കാര്‍. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിങിലെ ഡോങ്ഗുവാന്‍ മസ്ജിദ് ചൈനീസ് ഭരണകൂടം ബുദ്ധമത ചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ പുനര്‍നിര്‍മ്മിക്കുകയും മേല്‍ക്കൂരയിലെ പച്ച താഴികക്കുടങ്ങളും മിനാരങ്ങളും മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇസ്ലാമിക രീതിയിലുളള മേല്‍ക്കൂര മാറ്റി പരന്നത് ആക്കി മാറ്റി. 'ഞങ്ങളുടെ പള്ളികള്‍ ഇപ്പോള്‍ ബീജിംഗിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ പോലെയാണ് കാണപ്പെടുന്നത്,' ഒരു പ്രാദേശിക പഴക്കച്ചവടക്കാരനായ അലി പറഞ്ഞു.

ഒരു മതകേന്ദ്രത്തെ 'കൂടുതല്‍ ചൈനീസ്' ആക്കാനുള്ള നീക്കങ്ങള്‍ ബെയ്ജിംഗ് നടത്തുന്നത് ഇതാദ്യമല്ല. ചൈനയിലെ യുകെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ക്രിസ്റ്റീന സ്‌കോട്ട് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ചൈനയിലെ നിംഗ്സിയ പ്രവിശ്യയുടെ തലസ്ഥാന നഗരമായ യിന്‍ചുവാനിലെ നഹ്യാന്‍ പളളിയുടെ ഇപ്പോഴത്തെ ചിത്രവും, അതിന്റെ നാല് വര്‍ഷം പഴക്കമുള്ള ഗൈഡ്ബുക്കിലെ ചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

'നവീകരണ'ത്തിന്റെ പേരില്‍ ചൈനീസ് അധികാരികള്‍ സ്വര്‍ണ്ണ മിനാരങ്ങളും താഴികക്കുടങ്ങളും തകര്‍ത്തു. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ പള്ളികളെയും മുസ്ലിങ്ങളെയും മാറ്റങ്ങള്‍ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. പല ചൈനീസ് മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളും പള്ളികളുടെ പുനര്‍നിര്‍മ്മാണത്തിനുപുറമെ ഇമാമുമാരുടെ പുതിയ നിയമനവും സര്‍ക്കാര്‍ ആണ് നടത്തുന്നത്.

2018 ഓഗസ്റ്റില്‍ ഡോങ്ഗുവാന്‍ മസ്ജിദില്‍ സര്‍ക്കാര്‍ ഒരു പുതിയ ഇമാമിനെ നിയമിച്ചതായി ബിറ്റര്‍ വിന്റര്‍ മാഗസിന്‍ വ്യക്തമാക്കുന്നു. പുതിയ ഇമാമായ മാ യുഎക്‌സിയാങ്ങിന്റെ പ്രസംഗങ്ങള്‍ മിക്കവാറും വിശുദ്ധ ഖുര്‍ആനുമായി 'പൊരുത്തമില്ലാത്ത'തായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

നിലവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക പ്രാര്‍ത്ഥനാ ഹാളില്‍ വരുന്ന വിശ്വാസികളുടെ എണ്ണം കുത്തനെ കുറഞ്ഞു. അതിനിടയില്‍ അറബിക് ശൈലിയിലുളള വാസ്തുവിദ്യ എടുത്തുകളയുന്നത് അവയെ കൂടുതല്‍ ചൈനീസ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പറയുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വ്യാപകമായി പ്രചരിക്കുന്ന 'ഇസ്ലാമോഫോബിയ'യുടെ ഫലമാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്വീകരിച്ച ഈ നീക്കത്തിന് പിന്നില്‍.

ന്യൂസ്ലൈന്‍ മാഗസിന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ചില നയങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിന്ന് ഇസ്ലാമിക ആചാരങ്ങളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. അതിനിടെ സിന്‍ജിയാങ് പ്രവിശ്യയില്‍ തുര്‍ക്കി ഭാഷ സംസാരിക്കുന്ന ഉയ്ഗൂര്‍ മുസ്ലിംകളെ ബീജിംഗ് ക്രൂരമായ അടിച്ചമര്‍ത്തലിനും തടങ്കലിനും വിധേയമാക്കി കൊണ്ടിരിക്കുകയാണ്.

Related News